ഉത്തേജക മരുന്ന് പരിശോധനയില്‍ ഫിഫ നേരിട്ട് തന്നെ പരിശോധന നടത്തണമെന്നും WADA പ്രസ്താവിച്ചു. ഉത്തേജക മരുന്ന് ഉപയോഗത്തില്‍ റഷ്യന്‍ കായിക താരങ്ങളുടെ വര്‍ധനവ് WADA പല തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2016 ലെ കണക്കനുസരിച്ച് ഏകദേശം 1000ത്തോളം കായിക താരങ്ങള്‍ ഉത്തേജന മരുന്ന് ഉപയോഗിച്ചു പിടിക്കപെട്ടിട്ടുണ്ട്. അതില്‍ ഫുട്ബോള്‍ താരങ്ങളും ഉള്‍പെടുന്നു എന്നത് കൊണ്ടാണ് WADA ഇങ്ങനെ ഒരു പ്രസ്താവന ഇറക്കിയത്.
റഷ്യ ഉത്തേജക മരുന്ന് ഉപയോഗം കാരണം ഒളിമ്പിക് മേമ്പെര്‍ഷിപ്പില്‍ നിന്നും വിലക്കപെട്ടതായിരുന്നു , എന്നാല്‍ ആ വിലക്ക് എടുത്തു മാറ്റുകയും ചെയ്തു. അതിനാല്‍ തന്നെ ഉത്തേജന മരുന്ന് പരിശോധനയില്‍ റഷ്യയില്‍ ഉള്ള വിശ്വാസം WADA ക്ക് നഷ്ടമായിരുന്നു. ലോക കപ്പ് നടത്തുന്ന രാജ്യം എന്നാ നിലയില്‍ റഷ്യക്ക് ഇത് ഒരു വലിയ അപമാനം തന്നെ ആണ് ഉണ്ടാകിയത്. എന്നാല്‍ ഇത് വരെ ഉണ്ടായിരുന്ന ഉത്തേജക മരുന്നുകളുടെ ഉപയോഗത്തില്‍ രാജ്യത്തിന് ഒരു പങ്കുമില്ലന്ന് അവര്‍ വ്യക്തമാകി.
ലോക കപ്പ് കിക്കോഫിന് ചുരുക്കം ദിവസം മാത്രം ബാകി നില്‍കെ WADAയുടെ ഈ പ്രസ്താവന റഷ്യയെ കണ്ണ് തള്ളിചിരിക്കുകയാണ്. മെയ് 14ന് വൈകിട്ട് 8:30ന് ആണ് ആദ്യ മത്സരം. ഉദ്ഘാടന മത്സരത്തില്‍ റഷ്യ സൌദി അറേബ്യയായിട്ടാണ് ഏറ്റു മുട്ടുന്നത്. ഉറുഗെ , സൌദി അറേബ്യ പിന്നെ ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് A യില്‍ ആണ് റഷ്യ ഉള്ളത്. ഉത്തേജക മരുന്ന് പരിശോധനയില്‍ വരുത്തുന്ന നിയന്ത്രണം റഷ്യയെ ബാധികുമോ എന്ന് വരും ദിവസ്സങ്ങളില്‍ കണ്ടറിയാം. അതിനിടയില്‍ രണ്ടു ദിവസങ്ങള്‍ക് മുമ്പ് ലോക കപ്പ് ഒഫീഷ്യല്‍ ഗാനം പുറത്തിറങ്ങി. ഫുട്ബോള്‍ ആരാധകര്‍ ലോക കപ്പിനെ വരവേല്കുവാനായി ഒരുങ്ങി കഴിഞ്ഞിരിക്കുന്നു, അത് പോലെ തന്നെ റഷ്യയില്‍ സംരക്ഷണവും മറ്റു ഒരുക്കങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. ആകാംശയോടെ കാത്തിരിക്കാം ഒരു ഫുട്ബോള്‍ പെരുന്നാളിനായി.
ഈ പോസ്റ്റ് വായിച്ചതിനു നന്ദി. ഇത് പോലുള്ള പോസ്റ്റുകള്‍ ഞങ്ങള്‍ ഇനിയും പബ്ലിഷ് ചെയ്യുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്സില്‍ രേഘപ്പെടുത്തുക. നിങ്ങള്‍കിത് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ മറ്റുള്ളവര്കും ഷെയര്‍ ചെയ്യുക. ഇനിയും ഇത് പോലുള്ള ഞങ്ങളുടെ ലേറ്റസ്റ്റ് പോസ്റ്റുകള്‍ വായികുവാനായി ഞങ്ങളെ ഫോളോ ചെയ്യുക.

No comments:
Post a Comment