Saturday, May 26, 2018

വിമർഷനങ്ങളെയും പ്രശംസകളെയും ഒരുപോലെ ഏറ്റു വാങ്ങി ലോക കപ്പ് ഒഫീഷ്യൽ ഗാനം പുറത്ത്

Live It Up
(World Cup Official Song)
ലോക കപ്പു ഒഫീഷ്യൽ സോങ്ങിന്റെ യൂട്യൂബ് പകർപ്പാണ് മുകളിൽ കൊടുത്തിരിക്കുന്നത് 
ലോക കപ്പിന്റെ ഗാനത്തിന് ഇത്രത്തോളം വിലയുണ്ടോ . മുൻ ലോക കപ്പിലെ we are one എന്ന ഗാനവും അതിനു മുമ്പുള്ള waka waka എന്ന ഗാനവും നമുക്ക് വളരെ ഏറെ പരിചയമുള്ളതാണ് . അത് പോലെ തന്നെ 2018 ലെ ലോക കപ്പ് ഗാനം പുറത്തിറങ്ങിയപ്പോൾ അഭിപ്രായങ്ങൾ പല വിധത്തിലായാണ് കേൾക്കാൻ സാധിച്ചത്. 
ലോക കപ്പിന്റെ ഒഫീഷ്യൽ ഗാനം റിലീസ് ചെയ്തപ്പോൾ വിമർശനങ്ങളും പ്രശംസകളും ഒരുപോലെ ഉയരുന്നു. അമേരിക്കൻ ഗായകനും ഗാന രചയിതാവുമായ നിക്കി ജാമും, അമേരിക്കൻ ആക്ടറും റാപ്പറും ആയ വിൽ സ്മിത്തും കൂടെ കൊസോവോയിലെ സിങ്ങർ ഇറാ ഇസ്ത്രെഫി കൂടി ചേർന്നാണ് ലോക കപ്പു 2018 ലെ ഒഫീഷ്യൽ ഗാനം ഇറക്കിയത്. ഗാനത്തിന്റെ പേര് ലിവ് യിറ്റ് ആപ്പ് എന്നാണു.
ഗാനത്തെ വിമർശിക്കുന്നവർ പറയുന്നത് ഇത് ഒരു പാർട്ടി മൂഡിലുള്ള സോങ് ആണെന്നും ലോക കപ്പിന്റെ ആവേശം ഈ സോങ്ങിൽ ഉൾക്കൊള്ളിക്കാൻ സാധിച്ചിട്ടില്ല എന്നാണു . മറ്റു ചിലർ മുൻ വർഷത്തെ ലോക കപ്പ് ഗാനങ്ങളുമായി താരതമ്മ്യം ചെയ്തു കൊണ്ടാണ് വിമർശിക്കുന്നത്. എന്നാൽ ഗാനത്തെ അനുകൂലിച്ചും ചിലർ അഭിപ്രായം രേഖപ്പെപ്പെടുത്തി. ലോക കപ്പിന്റെ ആവേശം നൽകുന്ന സോങ് തന്നെ ആണ് ലിവ് യിറ്റ് ആപ്പ് എന്നാണു അനുകൂലിക്കുന്നവരുടെ വാധം. 
മെയ് 24നു ഇറങ്ങിയ ഗാനത്തിനു 4,513,528 വ്യൂവേഴ്‌സും 117 k ലൈകും 21 k ഡിസ്‌ലൈക്കുമാണ് നിലവിൽ യൂട്യൂബിൽ  ഉള്ളത്.ഗാനം youtube , spotify , apple music, i tunes  പിന്നെ google play എന്നീ മാധ്യമങ്ങളിലൂടെ ആണ് റിലീസ് ചെയ്തത്.
ലോക കപ്പിനു ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇനി കണ്ടറിയാം Live it Up എന്ന സോങ് ആരാധകരെ ആവേശമാകുമോ ഇല്ലയോ എന്ന്.
ഇത് പോലുള്ള വാർത്തകൾക്കായി മാവില ന്യൂസിനെ ഫോളോ ചെയ്യുക .
ലോക കപ്പിന്റെ ആവേഷകരമായ വാർത്തകൾ ഞങ്ങൾ ഇനിയും പോസ്റ്റ് ചെയ്യുന്നതാണ് .

No comments:

Post a Comment