Tuesday, July 3, 2018

മാറാ രോഗികൾക്ക് ആശ്വാസമായി പരപ്പനങ്ങാടിയിലെ ഹൈജീൻ പ്രകൃതി ചികിത്സാലയം


മാറാ രോഗങ്ങൾക്ക് താത്കാലിക പരിഹാരം തേടിപ്പോകുകയാണ് മിക്ക ആളുകളും ചെയ്യാറുള്ളത്. കാരണം അത്തരം രോഗങ്ങൾ ഒരിക്കലും മാറില്ല എന്ന വിശ്വാസം അവരുടെയെല്ലാം മനസ്സിൽ മുദ്ര വച്ച് കഴിഞ്ഞിരിക്കുന്നു. പ്രമേഹം പോലുള്ള മാറാ രോഗങ്ങൾ വന്നാൽ പിന്നീട് മധുരമുള്ളൊരു ജീവിതം ഇല്ല എന്ന് നാം എല്ലാവരും മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നു. പ്രമേഹവും പ്രഷറും അത് പോലെ ഓപ്പറേഷൻ നിർബന്ധം എന്ന് പറഞ്ഞുറപ്പിച്ച പല അവസ്ഥകൾക്കും സമ്പൂർണ ശമനം നൽകുകയാണ് മലപ്പുറം  പരപ്പനങ്ങാടിക്കടുത്ത് പാലത്തിങ്ങൽ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഹൈജീൻ പ്രകൃതി ചികിത്സാലയം.
മരുന്നും ഓപ്പറേഷനും ഒന്നും ഇല്ലാതെ തന്നെ ആധുനിക വൈദ്യശാസ്ത്രം കൈവിട്ട പല ആരോഗ്യ പ്രശ്നങ്ങൾക്കും സമ്പൂർണ ശമനം നൽകിക്കൊണ്ടിരിക്കുകയാണ് ഈ സ്ഥാപനം. ഒരു വിധത്തിലുമുള്ള മരുന്നുകൾ ഉപയോഗിക്കാതെ തന്നെ കാൽമുട്ടിന് രണ്ട് ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയ ചെയ്യണം എന്ന് വിധിക്കപ്പെട്ട ഒരു രോഗി വെറും പതിനാല് ദിവസം കൊണ്ട് സുഖപ്പെടുക വരെ ഉണ്ടായി. അതുപോലെ തന്നെ  പ്രമേഹം , ഹൃദയാഘാതം ,വാത രോഗം ,  വൃക്കരോഗങ്ങൾ,  ഗർഭാശയ മുഴ, അമിത വണ്ണം, നട്ടെല്ലിന്റെ പ്രശ്നങ്ങൾ, പിത്താശയത്തിലെ കല്ല്, തൈറോയ്ഡ് പ്രശ്നങ്ങൾ സ്റ്റേജ് വൺ കാൻസർ എന്നിവക്കെല്ലാം ഇവിടെ ഫലപ്രദമായ ചികിത്സകൾ നൽകുന്നുണ്ട്. ചികിത്സക്ക് വേണ്ടി ഒരുപാട് പണം ചിലവഴിച്ചു ബുദ്ധിമുട്ടുന്ന സാധാരണക്കാരായ രോഗികൾക്ക് വളരെ കുറഞ്ഞ നിരക്കിൽ   കളരി മർമ്മ ചികിത്സയും കൂടെ പ്രകൃതി ചികിത്സയും സംയോജിപ്പിച്ച  ചികിത്സയാണ് ഇവിടെ ലഭ്യമാകുന്നത്.


പ്രകൃതി ചികിത്സ എന്നത് ഇന്ന് നമ്മുടെ നാട്ടിൽ പ്രശസ്തിയാർജ്ജിച്ച് വളർന്നു വരുന്ന ഒരു വൈദ്യശാസ്ത്രമാണ്. രോഗ ലക്ഷണങ്ങളെ ചികിത്സിക്കുന്ന നാട്ടിൽ രോഗത്തിന്റെ മൂല കാരണങ്ങളെ കണ്ടെത്തി അവക്ക് ഫലപ്രദമായ ചികിത്സ നൽകുന്ന ഒരു വൈദ്യ ശാസ്ത്രമാണ് പ്രകൃതി ചികിത്സ. പലരും ഈ ചികിത്സയെ പ്രകൃതി എന്നും വിളിക്കാറുണ്ട്, കാരണം ഇത് പൂർണമായും പ്രകൃതിയുമായി ഇണങ്ങിയിരിക്കുന്ന ചികിത്സാരീതിയാണ്.  പനിക്കുള്ള മരുന്ന് കഴിച്ച് പണി വാങ്ങിക്കുന്ന കാലത്ത് പാർശ്വഫലം നൽകുന്ന മരുന്നുകൾ ഇല്ലാതെയും രോഗം മാറ്റാൻ കഴിയും എന്ന് തെളിയിക്കുകയാണ് ഹൈജീൻ പ്രകൃതി ചികിത്സാലയം.


പ്രകൃതി ചികിത്സയുടെ പേരിൽ ഒരുപാട് വ്യാജന്മാർ അഴിഞ്ഞാടുന്ന കാലമാണിത്. പ്രകൃതി ചികിത്സ അഭ്യസിക്കാൻ അംഗീകാരം ഇല്ലാത്തവരും ഇന്ന് ഈ ചികിത്സ ദുരുപയോഗം ചെയ്യുന്നുണ്ട്. എന്നാൽ ഡോക്ടർ എം.ജുബൈർ ഗുരുക്കൾ എന്ന പ്രകൃതി ചികിത്സകന്റെ നേതൃത്വത്തിലാണ്  ഇവിടെ രോഗികളെ ചികിത്സിക്കുന്നത്. ഇദ്ദേഹം അഞ്ചര വർഷത്തെ സർക്കാർ അംഗീകൃത കോഴ്സ് ആയ ബി. എൻ. വൈ. എസ് (B.N.Y.S) ബിരുദം നേടിയതും (TCMC)ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൌൺസിൽ രെജിസ്ട്രേഷനും, കൂടാതെ ആയുഷ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന(CCRYN) സെൻട്രൽ കൌൺസിൽ ഫോർ  റിസർച്ച് ഇൻ യോഗ & നാച്യുറോപ്പതിയിലും രജിസ്ട്രേഷൻ  കരസ്ഥമാക്കിയിട്ടുണ്ട്. ഇദ്ദേഹം നിലവിൽ മലപ്പുറം ജില്ലാ ആയുർവേദ ആശുപത്രിയിൽ യോഗ ആൻഡ് നാച്ചുറോപ്പതി വിഭാഗത്തിന്റെ തലവനായും പ്രവർത്തിക്കുന്നുണ്ട്.

കാലങ്ങളായി രോഗ ശമനത്തിനായി ഓടി നടക്കുന്നവർക്ക് ഈ സ്ഥാപനം ആശ്വാസമാകും എന്നതിൽ സംശയമില്ല. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലെ പാലത്തിങ്ങൽ തപ്പീസ് ബിൽഡിംങ്ങിൽ ആണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

No comments:

Post a Comment