മെക്സിക്കോക്കെതിരെ ബ്രസീലിന് തോൽക്കാൻ മനസ്സില്ലായിരുന്നു . രാജാക്കന്മാരുടെ ടീം എല്ലാം പുറത്തായപ്പോഴും ബ്രസീൽ പിടിച്ച് നില്കുന്നത് ഒരു ടീം എന്ന നിലയിലാണ്. അതെ , ബ്രസീൽ ഒരു ഒറ്റയാൾ പട്ടാളത്തെ മാത്രം ആശ്രയിക്കുന്ന ഒരു ടീം അല്ല എന്ന് വ്യക്തമാകുന്ന കളിയാണ് ഇന്നലെ മെക്സിക്കോക്കെതിരെ കളിച്ചപ്പോൾ കണ്ടത്.
ഒരു ടീം ഒരിക്കലും ഒരു കളിക്കാരനെ മാത്രം ആശ്രയിക്കരുത്. അങ്ങനെ ആയാൽ അത് അര്ജന്റീനക്കും പോർച്ചുഗലിനും സംഭവിച്ചത് പോലെ സംഭവിക്കും. ബ്രസീൽ അക്കാര്യത്തിൽ വിജയിച്ചു. അവർ ഒരു ടീം ആയി കളിച്ചു വിജയം കൊയ്തു.
ലോകകപ്പിലെ ഏറ്റവും മികച്ച ഡിഫെൻസ് എന്ന് വിശേഷിപ്പിച്ചിരുന്ന മെക്സികോയെ ബ്രസീൽ കൂപ്പു കുത്തിച്ചത് കണ്ടപ്പോൾ ബ്രസീൽ ഫുട്ബോൾ ടീം എത്രത്തോളം ശക്തരാണെന്ന് എല്ലാവർക്കും മനസ്സിലായിക്കാണും. അത് പോലെ തിരിച്ച് ഒരു ഗോൾ പോലും വഴങ്ങാൻ തയ്യാറാവാത്ത ബ്രസീൽ ഡിഫെൻസിനോട് ലോകത്തിനു ആദരവ് തോന്നിപോയി. മാർസലോയുടെ അഭാവം നികത്താൻ ഒരു വിധം ബ്രസീൽ ഡിഫെൻസിനു സാധിച്ചു എന്നതാണ് കളിയിൽ വ്യക്തമായിരുന്നത്.
അടുത്ത മത്സരത്തിൽ ബെൽജിയത്തോടാണ് ബ്രസീൽ കളിക്കേണ്ടത്. ഈ ലോക കപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ബെൽജിയം ബ്രസീലുമായി ഏറ്റുമുട്ടുമ്പോൾ എന്താകും എന്ന് അറിയാൻ ഫുട്ബോൾ ലോകം കാത്തിരിക്കുകയാണ്.

No comments:
Post a Comment