Saturday, May 26, 2018

UCL-റയല് മാഡ്രിഡിന് വിജയം (3-1)



യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ റണോള്‍ഡോയും സലാഹും എറ്റു മുട്ടുന്ന മാത്രം മത്സരം ആയിരുന്നില്ല. മറിച്ച് ഫുട്ബോള്‍ ലോകത്തെ രാജാക്കന്മാരായ ക്ലോപ്പും സിദാനും തമ്മില്‍ ഉള്ള ഒരു യുദ്ധം ആയിരുന്നു. റണോള്‍ഡോയുടെ ഷോട്ടും സലാഹിന്‍റെ വേകതെയും പിടിച്ച് കെട്ടാന്‍ ഇരു കോച്ചുകളും തന്ത്രം മെനഞ്ഞു തന്നെ ആണ് വന്നത്. എന്നാല്‍ കരുക്കളെ റയല്‍ ഒരല്പം ലിവര്‍പൂളിനെക്കള്‍ ദീര്‍ഖ വീക്ഷണത്തോടെ നീക്കുന്നത് കളിയില്‍ ഉടനീളം കാണാമായിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് മുഹമ്മദ്‌ സലാഹിന്റ്റെയും , 

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പടക്കുതിരകള്‍ മൈതാനത്ത്

പന്ത് കൊണ്ട് വിസ്മയം തീര്‍ത്തു. കിക്ക് ഓഫ്‌ തുടങ്ങി മുപ്പതാം മിനുട്ടില്‍ മുഹമ്മദ്‌ സലാഹിന് പകരക്കാരനായി ആദം ലല്ലാനയെ ഇറക്കിയപ്പോള്‍ മുതല്‍ ലിവര്‍ പൂള്‍ പതറുന്നതായിരുന്നു കണ്ടത്.  റമദാന്‍ വ്രതം അനുഷ്ടിക്കുന്ന സലാഹ് വ്രതം അനുഷ്ടിച്ചു കൊണ്ട് തന്നെ ഫൈനല്‍ മത്സരത്തില്‍ 30 മിനുട്ട് കളിക്കും എന്ന് നേരത്തെ തന്നെ പ്രസ്താവിച്ചിരുന്നു. മുപ്പതാം മിനുട്ടിന് ശേഷം സലഹിന്റെ അഭാവത്തെ മുതലെടുക്കാന്‍ റയലിന് സാധിച്ചു എന്നത് തന്നെ ആയിരുന്നു റയലിന്റെ വിജയം. മത്സരത്തില്‍ ബോള്‍ പൊസ്സെസ്സന്‍ റയലിന് 66 ഉം ലിവേര്പൂളിനു 34 ഉം ആയത് ഇത് വ്യക്തമാക്കുന്നു. റയല്‍ 14 ഷോട്ടുകള്‍ ലിവേര്പൂളിന്റെ വലയിലേക്ക് തൊടുത്തു വിട്ടപ്പോള്‍ ലിവേര്‍പൂല്‍ 13 ഷോട്ടുകളായിരുന്നു അടിച്ചത്. മത്സരത്തില്‍ ലിവര്‍പൂള്‍ 18 ഫൌളുകലും റയല്‍ 5 എന്നവുമാണ് വെച്ചത്.റയലിന് 9 കൊര്‍ണറുകളും ലിവേര്പൂളിനു 5 കോര്‍ണറുകളുമാണ് ലഭിച്ചത്. മത്സരത്തിന്റെ എല്ലാ വശത്തും റയലിന്റെ ആധികാര്യതയായിരുന്നു കാണാനായിരുന്നത്.

മുപ്പത്തി എഴാം മിനുട്ടില്‍ ഡിഫെണ്ടര്‍ ആയ ഡാനി കര്‍വാജലിന് പകരം നാച്ചോ യെ  ഇറക്കി റയല്‍ പ്രതിരോതക്കളം പുതുക്കിയെടുത്ത്. പിന്നീട് പ്രതിരോധത്തിലും അക്രമത്തിലും ഒരു പോലെ മികവു കാണിക്കുന്ന റയലിനെ ആണ് കാണാന്‍ കഴിഞ്ഞത്. മത്സരത്തിന്റെ രണ്ടാം  പകുതിയില്‍ അമ്പതാം മിനുട്ടില്‍ ലിവര്‍ പൂളിന്റെ ഗോള്‍ കീപ്പര്‍ കാണിച്ച അബദ്ധം മുതലെടുത്ത്‌ ബെന്‍സിമ ഗോള്‍ അടിച്ചപോള്‍ ലിവര്‍പൂള്‍ ആരാധകര്‍ നിശബ്ദരായി. എന്നാല്‍ അധികം വൈകിക്കാതെ തന്നെ ലിവര്‍പൂളിന്റെ എക്കാലത്തെയും സ്ട്രൈകര്‍ സദിയോ മനെ അമ്പത്തിനാലാം മിനുട്ടില്‍ അടിച്ച സൂപ്പര്‍ ഹെഡ്ഡര്‍ ഗോള്‍ റയല്‍ ആരാധകരുടെ
നെഞ്ചത്തെക്കായിരുന്നു .  പിന്നീട് ലിവര്‍പൂള്‍ പ്രതിരോധത്തിലേക്ക് നീങ്ങുന്നതായിരുന്നു കാണാന്‍ കഴിഞ്ഞത്. റയലിന്റെ ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് ഗാരെത് ബൈല്‍ അടിച്ച മാന്ത്രിക ഗോള്‍ അവിശ്വസനീയമായിരുന്നു. ഗോള്‍ വല കാക്കാനിരുന്ന കാരിയസിന് നോക്കി നില്കാന്‍ മാത്രമാണ് സാധിച്ചത്. പിന്നീടങ്ങോട്ട് ഫൌളുകള്‍ വെക്കുന്ന ലിവര്‍പൂളിനെ ആയിരുന്നു ആരാധകര്‍ക്ക് കാണാന്‍ സാധിച്ചത്. എമ്പത്തി ഒന്നാം മിന്ട്ടില്‍ സാദിയോ മനേക്ക് യെല്ലോ കാര്‍ഡും ലഭിച്ചു.  

എമ്പത്തി രണ്ടാം മിനുട്ടില്‍ മാര്‍സെലോയില്‍ നിന്നുമുള്ള അസ്സിസ്റ്റിലൂടെ ഗരെത് ബൈലിന്റെ ഇടി വെട്ടുന്ന ഷോട്ട് ലിവര്‍പൂളിന്റെ ഗോള്‍ വല ഇളക്കി മറിച്ചപ്പോള്‍ വിജയം ഉറപ്പിച്ച്ചെന്ന നിലയില്‍ റയലിന്റെ താരങ്ങളും ആരാധകരും ആഹ്ലാദം കൊണ്ടാടി. മത്സരത്തിന്റെ അവസാനം വരെ പൊരുതാന്‍ മാത്രമേ  ലിവെര്‍പൂളിന് പിന്നെ സാധിച്ചത്. റഫറി ഫുള്‍ ടൈം വിളിച്ചതോടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യന്‍മാരായി റയല്‍ കിരീടമണിഞ്ഞു. 

ഇത് പോലുള്ള പോസ്റ്റുകള്‍ വായിക്കുവാനായി മാവില ന്യൂസ്‌ ഫോളോ ചെയ്യുക. 




No comments:

Post a Comment