സ്വീഡനെതിരെ ജർമനിക്ക് അപ്രധീക്ഷിത വിജയം . ആദ്യ ഗോളടിച്ച സ്വീഡനെ വേട്ടയാടുക എന്നത് വളരെ അധികം ബുദ്ധിമുട്ട് ഉള്ളതായിരുന്നു. എന്നാൽ ജർമൻ ടീമിന്റെ ഒത്തെണുകത്തിനു മുന്നിൽ സ്വീഡൻ അടിതെറ്റി വീണു. ജർമനിക്ക് വേണ്ടി ആദ്യ ഗോൾ നേടിയത് റിയൂസ് ആയിരുന്നു. രണ്ടാം ഗോൾ നേടിയത് ക്രൂസും.
രണ്ടാം ഗോൾ തികച്ചും നാടകീയ രംഗമായിരുന്നു. ജർമനിയുടെ പരാജയം ലോകം വിധി എഴുതിയ നിമിഷങ്ങളിൽ മഴവിൽ ഷോട്ടുമായി വന്ന ക്രൂസ് എല്ലാ വിധികളെയും തിരുത്തികുറിച്ചു. വിജയം അനിവാര്യമായിരുന്ന ഈ മത്സരത്തിൽ ജയിച്ചതോടെ ജർമനിക്ക് പ്രീ ക്വാർട്ടർ സാധ്യതകൾ ഉണ്ടായിരിക്കുകയാണ്. ക്രൂസിന്റെ മാന്ത്രിക ഗോൾ ലോക ഫുട്ബോളിന്റെ മനം കവർന്നിരിക്കുകയാണ് ഇതോടു കൂടി. ജർമൻ ഫാൻസിന്റെ വിശ്വാസങ്ങളെ ഭദ്രമാക്കി ജർമനി തിരിച്ചു വരാൻ തുടങ്ങിയിരിക്കുന്നു. അടുത്ത മത്സരത്തിൽ സൗത്ത് കൊറിയയുമായാണ് ജർമനിയുടെ പോരാട്ടം.

No comments:
Post a Comment