അർജന്റീനയും ക്രോയേഷ്യയും തമ്മിലുള്ള മത്സരത്തിൽ അർജന്റീനക്ക് കൂറ്റൻ തോൽവി . എതിരില്ലാത്ത 3 ഗോളുകൾക് ആണ് അര്ജന്റീന പരാജയപ്പെട്ടത്. മത്സരത്തിൽ അക്രമങ്ങളും പ്രധിരോധ തന്ത്രങ്ങളും ഒരുപോലെ അയിച്ചു വിട്ട ക്രോയേഷ്യ രണ്ടാം പകുതിയിൽ അര്ജന്റീനയെ ശരിക്കും വെള്ളം കുടിപ്പിച്ചു. അർജന്റീനയുടെ ആക്രമണങ്ങളെ ബോക്സിനു പുറത്തു വച്ച് കീഴടക്കാൻ ക്രോയേഷ്യക്ക് സാധിച്ചു. പല തവണ മെസ്സി ഗോൾ അടിക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം പാഴായ ശ്രമാമായി പോവുകയായിരുന്നു.
ആദ്യ പകുതിയിൽ ഒരുപാട് ശ്രമങ്ങൾ നടത്തിയ അര്ജന്റീനക്ക് രണ്ടാം പകുതിയിൽ ഗോൾ ശ്രമങ്ങൾ ഉണ്ടാകുവാനായി ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. ക്രോയേഷ്യ ഇതോടെ തങ്ങളുടെ മികച്ച പ്രകടനം തുടക്കമിട്ടിരിക്കുകയാണ്. അര്ജന്റീനയുടെ അപ്രതീക്ഷമായ പരാജയം ഫുട്ബോൾ ലോകത്തെ നെട്ടിച്ചിരിക്കുകയാണ്. പലപ്പോഴും മെസ്സിയും കൂട്ടരും ബോളിനെ വലക്കുള്ളിലേക്ക് അടിക്കാൻ തന്നെ പരാജയപ്പെട്ടു എന്നുള്ളത് തന്നെ അർജന്റീനൻ ടീമിന്റെ ധൗർബലത്തെ കാണിക്കുന്നുണ്ടായിരുന്നു. ആദ്യ പകുതിയിൽ നിസാരം എന്ന് കരുതിയ ക്രോയേഷ്യ ഇങ്ങനെ ഒരു പണി ചെയ്യുമെന്ന് ഫുട്ബോൾ ലോകം പ്രധീക്ഷിച്ചു കാണില്ല .

No comments:
Post a Comment