Thursday, June 21, 2018

അന്താരാഷ്ട്ര യോഗാ ദിനാചരണം

അന്താരാഷ്ട്ര യോഗാ ദിനാചരണം
കർണാടകയിലെ  യോഗ & പ്രകൃതി ചികിത്സ
കോളേജ്
ഇന്ന് നാലാമത്തെ അന്താരാഷ്ട്ര യോഗ ദിനം ലോകമൊട്ടാകെ ആചരിക്കുകയാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും സ്കൂളുകളിലും  യോഗ ദിനം ആചരിച്ചു. ഇന്ത്യയിലെ പല ഭാഗങ്ങളിലും പ്രശസ്ഥ യോഗ അധ്യാപകരുടെ നേതൃത്വത്തിലും ആയുഷ് ഡിപ്പാർട്ടമെന്റിലെ പ്രകൃതി ചികിത്സ ഡോക്ടർമാരുടെ നേതൃത്വത്തിലുമായി യോഗ അഭ്യാസം നടന്നു. പ്രധാന മന്ത്രി നരേന്ദ്ര മോഡി
അമ്പതിനായിരം വരുന്ന ജനക്കൂട്ടത്തിനിടയിലായിരുന്നു യോഗ അഭ്യസിച്ചത്.

ആൾവാസ് കോളേജിലെ പ്രകൃതി
 ചികിത്സ യോഗ വിദ്യാർത്ഥികൾ 

കേരളത്തിൽ ആയുഷ് ഡിപ്പാർട്ടമെന്റിന്റെ കീഴിൽ ഉള്ള മെഡിക്കൽ സ്ഥാപനങ്ങൾക്ക് കീഴിൽ യോഗ പരിശീലനം ഉണ്ടായിരുന്നു. യോഗ നമ്മുടെ ആരോഗ്യ നന്മക്ക് എത്രത്തോളം വിലപ്പെട്ടതാണെന്ന് പ്രകൃതി ചികിത്സ ഡോക്ടർമാരും മറ്റു യോഗ അധ്യാപകരും ജനങ്ങൾക്ക്‌ ബോധവൽകരണം നൽകി. യോഗ രോഗ പ്രതിരോധത്തിന് വളരെ ഉപകാരപ്രദമായതാണെന്ന മഹത്തായ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുവാൻ ഇന്നത്തെ യോഗ ദിന പരിപാടികൾക്ക് സാധിച്ചു. ജീവിത രോഗങ്ങൾക് അടിമയായ ഒരു സമൂഹത്തിനെ ജീവിത സൗഖ്യമുള്ള സമൂഹമാക്കി മാറ്റുക എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് എല്ലാ വർഷവും യോഗാ ദിനം ആചരിച്ചു വരുന്നത്. 

No comments:

Post a Comment