റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാവിധ അപേക്ഷകളും 25.06.2018 മുതല്‍ താലൂക്ക് സപ്ലൈ ഓഫീസുകളിലും, സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥര്‍ ക്രമികരിക്കുന്ന ക്യമ്പുകളില്‍വെച്ചും സ്വീകരിച്ചുതുടങ്ങും.
ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചൂള്ള അപേക്ഷ
ഫോമുകള്‍ സര്‍ക്കാരിന്റെ www.civilsupplieskerala.gov.in
എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യത്
ഉപയോഗിക്കാവുന്നതാണ്. എല്ലാ താലൂക്ക് സപ്ലൈ ഓഫീസു
കളിലും സൗജന്യമായി അപേക്ഷഫാറങ്ങള്‍ ലഭ്യമാവും.
അപേക്ഷകള്‍ സമര്‍പിക്കുമ്പോള്‍ പ്രധാനമായും
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍;
പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷ
1. അപേക്ഷയോടൊപ്പം 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സമര്‍പിക്കണം. ഒന്ന് അപേക്ഷയിലെ നിര്‍ദ്ദിഷ്ട സ്ഥാനത്ത ് ഒട്ടിക്കുകയും
മറ്റൊന്ന് അപേക്ഷയോടൊപ്പം നല്‍കേണ്ടതുമാണ്.
2. റസിഡന്‍ഷ്യല്‍/ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കേറ്റ് എന്നിവ നിര്‍ബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്ക
ണം.(സര്‍ക്കാര്‍ ജീവനകാരാണെങ്കില്‍ സാലറി സര്‍ട്ടിഫിക്കറ്റ്.)
3. മറ്റ് താലൂക്കിലെ/സംസ്ഥാനത്തെ കാര്‍ഡുകളില്‍ ഉള്‍പെട്ടിട്ടുള്ളള്ളവര്‍ കാര്‍ഡ് നല്‍കിയിട്ടുള്ള സപ്ലൈഓഫീസില്‍ നിന്നുള്ള റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
4. മറ്റ് താലൂക്കില്‍/സംസ്ഥാനാത്ത് നിന്നും താമസം മാറി വരുന്നവരാണെങ്കില്‍ നിലവിലെ റേഷന്‍ കാര്‍ഡ് ബന്ധപെട്ട സപ്ലൈ ഓഫിസുകളില്‍ സറണ്ടര്‍ ചെയ ്ത് സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കേണ്ടതും
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതുമാണ്.
5. അതേതാലൂക്കില്‍ തന്നെ മറ്റ് റേഷന്‍ കാര്‍ഡില്‍ പേരുള്‍പെട്ടവരാണെങ്കില്‍ കാര്‍ഡ് ഉടമസ്ഥന്‍റെ സമ്മതപത്രവും, റേഷന്‍കാര്‍ഡിന്‍റെ കോപ്പിയും. അസ്സല്‍ റേഷന്‍കാര്‍ഡ് ഹാജരാക്കേണ്ടതില്ല.ആയത്ബ ന്ധപെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപെടുമ്പോള്‍ മാത്രം ഹാജരാക്കിയാല്‍ മതിയാകും
6. കാര്‍ഡില്‍ പേരില്ലാത്ത 2 മുതല്‍ 6 വയസ്സ് വരെയുള്ള കുട്ടികളുടെ പേര്ചേര്‍ക്കാന്‍ ജനനസര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പിയും. 12 വയസ്സ് വരെയുള്ള കുട്ടികളുടെ പേര്ചേര്‍ക്കാന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
7. സംസ്ഥാനത്തെവിടെയും പേരുള്‍പെട്ടിട്ടില്ലാത്തവര്‍ പഞ്ചായത്ത് പ്രസിഡണ്ടോ/എം.എല്‍.എ/മുനിസിപല്‍ ചെയര്‍പേഴ്സണ്‍ യോ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കിയാല്‍മതി.
റേഷന്‍കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്താന്‍;
1. അപേക്ഷ.
2. പേര് തിരുത്താന്‍ - ഗസറ്റ് നോട്ടിഫിക്കേഷന്‍ /വില്ലേജ് ഓഫീസര്‍ നല്‍കുന്ന വണ്‍ ആന്‍റ് സെയിം സാക്ഷ്യപത്രം.
3. വരുമാനം തിരുത്താന്‍ - വരുമാന സര്‍ട്ടിഫിക്കറ്റ്/ ബന്ധപെട്ട് അധികാരികള്‍ സാക്ഷ്യപെടുത്തിനല്കുന്ന സാലറി സര്‍ട്ടിഫിക്കറ്റ്.
4. വീട്ടഡ്രസ്സ്/വീട് നമ്പര്‍ തിരുത്താന്‍ - ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്
5. വയസ്സ് തിരുത്താന്‍ - ജനനസര്‍ട്ടിഫിക്കറ്റ്/ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്
റേഷന്‍കാര്‍ഡിലെ അംഗങ്ങളെ മറ്റൊരുതാലൂക്കിലേക്ക്
മാറ്റാന്‍;
1. റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ.
2. റേഷന്‍കാര്‍ഡിന്‍റെ കോപ്പി.( അസ്സല്‍ റേഷന്‍കാര്‍ഡ് ആവശ്യപെടുമ്പോള്‍ ഹാജരാക്കിയാല്‍ മതി)
കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്ത വെബ്സൈറ്റ് സന്ദർശിക്കുക
www.civilsupplies.org

No comments:
Post a Comment