Sunday, June 10, 2018

ഓസ്ട്രിയയെ മലത്തിയടിച്ച് ബ്രസീല്‍.


ഇന്ന് നടന്ന ബ്രസീല്‍ ഓസ്ട്രിയ മത്സരത്തില്‍ ബ്രസീലിനു കണ്ണഞ്ചിക്കുന്ന ജയം. ജര്‍മനിയെ നിലം പരിശാക്കിയ ഓസ്ട്രിയ ബ്രസീലിന് മുന്നില്‍ ഒരു എതിരാളിയെ അല്ലായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ വിജയിച്ചത്. ലോക കപ്പിന്‍റെ മുന്നോടിയായുള്ള മത്സരങ്ങള്‍ എല്ലാം മികച്ച പ്രദര്‍ശനം കാഴ്ച വെക്കാന്‍ ഇതോടെ ബ്രസീല്‍ ഫുട്ബോള്‍ ടീമിന് സാധിച്ചിരിക്കുകയാണ്. ഓസ്ട്രിയന്‍ ഡിഫെണ്ടറുടെ സമനില തെറ്റിച്ച് ഗോളടിച്ച നൈമാറെയും ഇന്ന് കാണാമായിരുന്നു. ബ്രസീല്‍ ഫുട്ബാള്‍ ടീം റഷ്യ ലോക കപ്പില്‍ എതിരാളികള്‍ക്ക് പേടി സ്വപ്നം ആയിരിക്കുകയാണ് ഇതോടു കൂടി.

ബ്രസീലിനു വേണ്ടി മുപ്പത്തി ആറാം മിനുട്ടില്‍ ജീസസും , അറുപത്തി മൂന്നാം മിനുട്ടില്‍ നൈമറും അറുപത്തി ഒമ്പതാം മിനുട്ടില്‍ കുട്ടിന്യോയും ആണ് ഗോള്‍ അടിച്ചത്. ഈ മൂന്ന് ത്രി മൂര്‍ത്തികള്‍ ഇത്തവണ ലോക കപ്പില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ എന്നാണു ലോകം ഉറ്റു നോകുന്നത്. തീര്‍ച്ചയായും കഴിഞ്ഞ രണ്ടു ലോക കപ്പിനെക്കാളും മികച്ച ടീം ആണ് ഇത്തവണ ബ്രസീലിനു ഉള്ളത് എന്ന് സംശയം ഇല്ല അത് സൌഹൃദ മത്സരങ്ങള്‍  തെളിയിക്കുന്നുമുണ്ട്. ബ്രസീലിന്‍റെ മികച്ച പ്രകടനങ്ങള്‍ ലോകമാകെ ഉള്ള ബ്രസീല്‍ ഫാന്‍സിനു ആഹ്ലാദം പകരുകയാണ്.

No comments:

Post a Comment