Sunday, June 10, 2018

കപ്പില്‍ മുത്തമിട്ട് ഇന്ത്യ

INDIA VS KENYA 

കെനിയയെ വീഴ്ത്തി ഇന്ത്യ ഹീറോ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ മുത്തമിട്ടു. ലയണല്‍ മെസ്സിക്ക് തുല്യം ഗോളടിച്ച് സുനില്‍ ചേത്രി ഇന്ത്യക്ക് അഭിമാന താരം ആയിരിക്കുന്നു.  മത്സരത്തില്‍ രണ്ടു ഗോളുകള്‍ ആണ് അടിച്ചത്. 101   ഇന്റര്‍ നാഷണല്‍ മത്സരങ്ങളില്‍  64 ഗോളുകള്‍ നേടിയ സുനില്‍ ചേത്രി ലോക ഫുട്ബള്ളില്‍ പേര് ഇടം പിടിച്ചിരിക്കുകയാണ്.
മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ ഗോളടിച്ച ഇന്ത്യ പിന്നീട് ശക്തമായ പ്രധിരോധം തീര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ പ്രധിരോധ വലയെ പല തവണ ഗണ്ണിക്കാനായി കെനിയ ലോങ്ങ്‌ റേഞ്ച് ഷോട്ടുകളും ഡി ബോക്സിലേക്കുള്ള ക്രോസ്സുകളും പ്രയോഗിച്ചെങ്കിലും അതൊന്നും വില പോയില്ല. മത്സരത്തിന്‍റെ അവസാന നിമിഷം വരെ മുന്നിട്ട് നിന്ന ഇന്ത്യ ഇടക്കിടെ കെനിയന്‍ വല കുലുക്കാനുള്ള നല്ല ശ്രമങ്ങളും ഉണ്ടാക്കി എടുത്തു.
മലയാളി താരം അനാസിന്‍റെ മികച്ച സാന്നിധ്യം ഇന്ത്യന്‍ പ്രധിരോധ നിരയില്‍ എടുത്ത് കാണിക്കുന്നുണ്ടായിരുന്നു.

ഇന്ത്യന്‍ ടീമിന് വിജയാശംസകളുമായി വിവിധ രാഷ്ട്രീയ മേഖലയില്‍ നിന്നും ഫിലിം മേഖലയില്‍ നിന്നും പ്രമുഖര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വി വി എസ് ലക്ഷമണന്‍ സുനില്‍ ചേത്രിക്കും മറ്റു ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍കും അഭിനന്തനങ്ങള്‍ ടിറ്ററിലൂടെ പ്രകടിപ്പിച്ചു.

No comments:

Post a Comment