ലോക കപ്പിലെ തുടക്ക മത്സരത്തിൽ സമനില കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ് ബ്രസീൽ ഫുട്ബോൾ ടീം. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും ഒരു ഗോൾ നേടാൻ മാത്രമേ ബ്രസീലിന് കഴിഞൊള്ളൂ. ആക്രമണ തന്ത്രങ്ങൾ മെനഞെടുത്താണ് ബ്രസീൽ കളിച്ചത് . അതിനിടയിൽ പ്രതിരോധ നിര പാളിപ്പോകുമെന്ന് കാവൽ പടക്കാർ പ്രധീക്ഷിച്ചു കാണില്ല. ടീമിന്റെ പ്രകടനം കഴിഞ്ഞ ലോക കപ്പുമായി വിശകലനം ചെയ്താൽ ഇത്തവണ മികച്ചതാണെന്ന് പച്ചയായ സത്യമാണ്. കളിയിൽ പാസ്സിന്റെ ഒഴുക്കുകൾ കണ്ടാലറിയാം ബ്രസീൽ ടീമിന് എത്രത്തോളം മാറ്റം സംഭവിച്ചു എന്ന്.
ഇന്നലെ സിറ്റ്സർലാൻഡിനെതിരെ കളിച്ചപ്പോൾ അത് ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടത് അനിവാര്യമായിരുന്നു.
കുട്ടിഞ്ഞോയുടെ ഷോട്ട് വല കുലുക്കിയപ്പോഴും എതിരാളികളുടെ തിരിച്ചടികൾക്ക് ശക്തി കൂടുതൽ ആണെന്ന് ടീം പ്രധീക്ഷിക്കണമായിരുന്നു. കഴിഞ്ഞ രണ്ടു ലോക കപ്പിനെ അപേക്ഷിച്ച് ഒത്തൊരുമയുള്ള ടീം ആണ് ഇത്തവണ. എന്നാൽ നൈമർ കൂടുതൽ നേരം ബോൾ കാലുകളിൽ വെക്കുന്നത് ടീമിന്റെ പാസ്സുകൾക്ക് തടസ്സമാകുന്നത് കാണാമായിരുന്നു. ഒരു ടീം എന്ന നിലയിൽ നൈമർ കളിക്കാൻ മറക്കുന്നുണ്ടോ എന്ന് ആരാധകർക്ക് ആശങ്ക ഉയർന്നിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ഉള്ള ഈ നിരാശ ജനകമായ തുടക്കം തിരുത്തി കൊടുക്കുവാൻ അടുത്ത മത്സരത്തിൽ ടീം ശക്തമായി തിരിച്ചു വരും എന്നാണ് ആരാധകർ വിശ്വസിക്കുന്നന്ത്.

No comments:
Post a Comment