നിരാശയർന്ന പരാജയം ആയിരുന്നെങ്കിലും ബ്രസീലിനും അര്ജന്റീനക്കും ഒരു പാട് കാര്യങ്ങൾ ഈജിപ്ത് ഫുട്ബോൾ ടീമിൽ നിന്നും പഠിക്കാൻ ഉണ്ട് എന്ന് ബോധ്യമാകുന്നതാണ് ഇന്നത്തെ റഷ്യയുമായുള്ള ഈജിതിന്റെ കളി. മുഹമ്മദ് സലാഹ് എന്ന നായകൻ മാത്രമുള്ള ഈജിപ്ത് റഷ്യയോട് പിടിച്ചു നിന്നത് അവർക്ക് അവരുടെ രാജ്യത്തെ വിജയിപ്പിക്കണം എന്നുള്ള ശക്തമായ ദൃഢനിശ്ചയമാണ്. അവർ കളിച്ചത് അവരുടെ മുഴുവൻ ആരോഗ്യം ഉപയോഗിച്ചാണെന്നു കളി കണ്ടാലറിയാം. കളിയുടെ ആദ്യ പകുതിയിൽ അവർ പ്രധിരോധിച്ചതും അക്രമിച്ചതുമെല്ലാം കഠിനാധ്വാനം വഴിയാണെന്ന് സംശയമില്ല. അവരുടെ ചങ്കുറപ്പ് മാത്രമാണ് അവരെ പിടിച്ച് നിർത്തുന്നത് . അത് പോലെ തന്നെ അവർ ഒരു ടീമിനെയും നിസാരമാകുന്നില്ല. ഏതൊരു ടീമിനെയും അവർ നേരിടാൻ തയ്യാറാണ്. ഈ ലോക കപ്പിൽ ഏറ്റവും കൂടുതൽ കഠിനാധ്വാനം ചെയ്യുന്ന ടീം എന്ന് നമുക്ക് അവരെ വിശേഷിപ്പിക്കാം. തീര്ച്ചയായും ഇതെല്ലാം ബ്രസീലും അര്ജന്റീനയും പോലുള്ള വമ്പൻ ടീമുകൾക് വലിയ പാഠങ്ങളാണ്. രണ്ടാം പകുതിയിൽ വീണ ഗോളുകൾ അവരെ പരാജയപ്പെടുത്തിയെങ്കിലും അവസാന നിമിഷം വരെ അവർ പോരാടിയത് നിറഞ്ഞ ആത്മവിശ്വാസത്തോടെയാണ്. ഒരു പക്ഷെ അവർ പരാചയങ്ങളിലൂടെ പാഠങ്ങൾ പഠിച്ചു തിരിച്ചു വന്നേക്കാം.

No comments:
Post a Comment