ക്രൊയേഷ്യയും ബ്രസീലും തമ്മിലുള്ള മത്സരത്തില്‍ 2 ഗോളുകള്‍ക്ക് ബ്രസീല്‍ വിജയിച്ചിരിക്കുകയാണ്. എന്നാല്‍ ഇന്നലെ ഓസ്ട്രിയക്കെതിരെ ജര്‍മനി പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. അതെ ഇത്തവണ ബ്രസീല്‍ ഫുട്ബോള്‍ ടീം കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കാന്‍ പോലും ശക്തരാണ് എന്ന് വ്യക്തമാക്കിയ കളിയാണ് ഇന്നത്തേത്. ലോകം മൊത്തം ആകാംശയോടെ ഇന്നത്തെ കളിയെ വീക്ഷിക്കുകയായിരുന്നു. അതൊന്നും പാഴായില്ല , ബ്രസീല്‍ ഈ ലോക കപ്പിന് ഇറങ്ങുന്നതിനു മുമ്പ് തന്നെ തങ്ങള്‍ ശക്തരാണ് എന്നാ സൂജനകള്‍ നല്‍കാന്‍ തുടങ്ങിയിരിക്കുന്നു.
നെയ്മര്‍ എന്ന വജ്രായുധത്തില്‍ വിശ്വാസം അര്‍പ്പിച്ച് ഇറങ്ങുന്ന ബ്രസീലിന് വിശ്വാസങ്ങളൊന്നും തെറ്റിയില്ല . മത്സരത്തിന്‍റെ രണ്ടാം പകുതിയാണ് ഇറങ്ങിയതെങ്കിലും നെയ്മറിന്‍റെ സാന്നിധ്യം കളിയുടെ ഗതി തന്നെ മാറ്റി മറിച്ചു. വെറും ഒരു ഒറ്റയാന്‍ കളിയുമായി മാത്രം ഇത്തവണ കപ്പ് അടിക്കാന്‍ കഴിയില്ല എന്ന് ബ്രസീല്‍ ടീം മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. കളിയില്‍ ഒത്തൊരുമയുടെ ആധിപത്യങ്ങള്‍ ബ്രസീല്‍ ടീമില്‍ കാണാമായിരുന്നു.
രണ്ടാം പകുതിയില്‍ കളത്തില്‍ ഇറങ്ങിയ നെയ്മര്‍ അറുപത്തി ഒമ്പതാം മിനുട്ടില്‍ ഗോള്‍ അടിച്ചു. കുട്ടിന്യോയുടെ അസ്സിസ്റ്റിലൂടെ ആയിരുന്നു നെയ്മറിന്‍റെ ഗോള്‍. മത്സരത്തിന്‍റെ' എക്സ്ട്രാ മിനുട്ടില്‍ ആയിരുന്നു റോബര്‍ട്ടോയുടെ ഗോള്‍. സൌഹൃദ മത്സരം ആണെങ്കിലും കളിയുടെ തുടക്കം മുതല്‍ ഫൌളുകള്‍ക്ക് യാതൊരു കുറവും ഇല്ലായിരുന്നു. അക്കാര്യത്തില്‍ ക്രൊയേഷ്യ ആയിരുന്നു മുന്നില്‍. കളിയുടെ ആദ്യ പകുതിയില്‍ തന്നെ ക്രോയേഷ്യ വാങ്ങി കൂട്ടിയത് രണ്ട് യെല്ലോ കാര്‍ഡുകള്‍. ആദ്യ പകുതിയില്‍ ബ്രസീലിന്‍റെ ഫെര്‍ണാണ്ടീനോക്കും യെല്ലോ കാര്‍ഡ് ലഭിച്ചിരുന്നു.കളിയുടെ രണ്ടാം പകുതിയില്‍ ഒരു യെല്ലോ കാര്‍ഡ് കൂടി വാങ്ങിച്ച് ക്രൊയേഷ്യ അക്കാര്യത്തില്‍ ഹാട്രിക് നേടി. ബ്രസീല്‍ ഇത്തവണ ആരാധകര്‍ക്ക് ഒരുപാട് പ്രധീക്ഷകള്‍ നല്‍കുന്നു. കോച്ച് ദുങ്കയുടെ ചിറകുകളില്‍ ഏറി ബ്രസീല്‍ ലോക കപ്പ് ഫൈനല്‍ മുത്തമിടാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. ആകാംഷകളോടെ കാത്തിരിക്കാന്‍ 13 ദിവസങ്ങള്‍ മാത്രം.
ലോക കപ്പ് വാര്‍ത്തകള്‍ക്കായി മാവില ന്യൂസ് ഫോളോ ചെയ്യുക.
ഞങ്ങളുടെ പുതിയ Android APP നിങ്ങള്‍ക്ക് Download ചെയ്യാവുന്നതാണ്. നിങ്ങള്‍ കഴിഞ്ഞ വേര്‍ഷന്‍ (1.0) ഡൌണ്‍ലോഡ് ചെയ്തവരാണെങ്കില്‍ നിങ്ങളുടെ App Update ചെയ്യുക.

No comments:
Post a Comment