Saturday, June 2, 2018

ലോക കപ്പ് വിശകലനം , ജര്‍മനി ഈ ലോക കപ്പില്‍ എന്താകും


കഴിഞ്ഞ ലോക കപ്പില്‍ രാജാക്കന്മാരായി വാഴുന്ന ജര്‍മനി റഷ്യയിലേക്ക് വരുമ്പോള്‍ എങ്ങനെ ആണെന്ന് നമുക്ക് നോക്കാം. കഴിഞ്ഞ തവണ ശക്തരായ ടീമുകളുടെ എല്ല് ഓടിച്ച് വിട്ട ജര്‍മനി ഇത്തവണ
തിരിച്ചടികള്‍ പ്രതീക്ഷിച്ച് കൊണ്ട് തന്നെ ആവണം റഷ്യയിലേക്ക് വിമാനം കയറുന്നത്. ടീമിന്‍റെ ഫൈനല്‍ ലൈന്‍ അപ്പ് പുറത്ത് വിടാനായിട്ടില്ലങ്കിലും അവരുടെ താരങ്ങള്‍ ശക്തരാണ് എന്നതില്‍ സംശയം ഇല്ല.

കഴിഞ്ഞ ലോക കപ്പ് ഫൈനലിന് ശേഷം ജര്‍മനി കണ്ടത് ആകെ 6 പരാജയം ആണ്.  പോളണ്ട് , അയര്‍ലാന്‍ഡ്‌, ഇംഗ്ലണ്ട്, സ്ലോവാക്യ, ഫ്രാന്‍സ്, പിന്നെ ബ്രസീല്‍ എന്നീ ടീമുകളോട് ആണ് ജര്‍മനി പരാജയം അറിഞ്ഞത്.അതായത് മറ്റുള്ള ടീമുകളെ വച്ച് നോക്കുമ്പോള്‍ വളരെ കുറവാണ് ഇത്.  ഇത് തന്നെ വ്യക്തമാകുന്നു ജര്‍മനി ഇത്തവണയും ശക്തരാണ് എന്ന്.

World cup qualifier matches
Analysis
ലോക കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഒരു പരാജയവും അറിയാതെ ആണ് ജര്‍മന്‍ ടീം ഇത്തവണ കളത്തില്‍ ഇറങ്ങാന്‍ പോകുന്നത് എന്നാതാണ് ശ്രദ്ധേയം. കളിച്ച പത്ത് യോഗ്യതാ മത്സരങ്ങളിലും സമാനതകള്‍ ഇല്ലാത്ത വിജയങ്ങള്‍ ആണ് ജര്‍മനിക്ക് അവകാശപ്പെടാനുള്ളത്. ഇത്തവണയും ലോക കപ്പ് സ്വന്തമാക്കാനുള്ള കരുത്ത് ജര്‍മനിക്ക് ഉണ്ട് എന്ന് ഈ വിശകലനങ്ങള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മത്സരങ്ങളുടെ കണക്കുകള്‍ അനുസരിച്ച്, ഫ്രാന്‍സ് , ബ്രസീല്‍, അര്‍ജന്റിന, എന്നീ ടീമുകള്‍ ജര്‍മനിക്ക് ഒത്ത എതിരാളികള്‍ ആകാനാണ് സാധ്യത. എന്നാല്‍ ഈ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ച് എന്ത് മറിമായവും കാട്ടുന്ന ടീം ആണ് ജര്‍മനി എന്ന് കഴിഞ്ഞ ലോക കപ്പില്‍ അവര്‍ നമുക്കെല്ലാം കാട്ടി തന്നതാണ്.

ജര്‍മന്‍ ടീം മറ്റുള്ള ടീമുകളില്‍ നിന്നും വെത്യസ്ഥത നിറഞ്ഞ കളിയാണ് കളിക്കുന്നത് എന്നത് എന്നും ജര്‍മനിക്ക് സാധ്യതകള്‍ നല്‍കുന്നു. ഒരേ സമയം പ്രധിരോധിക്കാനും അതെ സമയം ആക്രമിക്കാനും കഴിവുള്ള ടീം ആണ് ജര്‍മനി. ഈ ഒരു കഴിവുള്ള ടീമിന് മാത്രമേ ജര്‍മനിയെ തളക്കാനാകു എന്നതില്‍ സംശയം ഇല്ല.

തീര്‍ച്ചയായും ജര്‍മനി ഇന്നും മറ്റു ടീമുകള്‍ക്ക് പേടി സ്വപ്നം തന്നെ ആണ്. കഴിഞ്ഞ ലോക കപ്പില്‍ പെയ്യിപ്പിച്ച ഗോള്‍ മഴകള്‍ ഇന്നും ആര്‍കും മറക്കാന്‍ കഴിയുകയില്ല. ഇത്തവണയും ഇതെല്ലാം ആവര്‍ത്തികുമോ എന്ന് അറിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ആണ് ബാക്കി. ഈ വരുന്ന17 ന് ശക്തരായ മെക്സിക്കോ ആയിട്ടാണ് ജര്‍മനിയുടെ ആദ്യ മത്സരം.

ലോക കപ്പ് വാര്‍ത്തകള്‍ക്കും വിശകലങ്ങള്‍ക്കുമായി ഈ സൈറ്റ് ഫോളോ ചെയ്യുക.

ALSO READ >>>


ലോക കപ്പ് വിശകലനം, അര്‍ജന്റിന ഈ ലോക കപ്പില്‍ എന്താകും

   June 01, 2018
ലോക കപ്പില്‍ മറ്റേതു ടീമിനെക്കാള്‍ ഉപരിയായി അര്‍ജന്റീനയില്‍ ആരാധകര്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നു എന്നതില്‍ സംശയം ഇല്ല. കാരണം  ക...Continue Reading

ലോക കപ്പ് വിശകലനം , ബ്രസീല്‍ ഈ ലോക കപ്പില്‍ എന്താകും

   May 30, 2018
ബ്രസീല്‍ ഫുട്ബോള്‍ ടീം ഇത്തവണ ലോക കപ്പ് മത്സരത്തിനു ഇറങ്ങുമ്പോള്‍ ആരാധകര്‍ പ്രതീക്ഷയിലാണ്. പുതിയ കളികളും തന്ത്രങ്ങളും എല്ലാം ആയിട്ടായി...Continue Reading

No comments:

Post a Comment