ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്ങിന് ഇന്നലെ സൺ റൈസേഴ്‌സ് ഹൈദെരാബാദിനെതിരെ മധുര വിജയം. കഴിഞ്ഞ സീസണിൽ കളിക്കാൻ കഴിയാത്ത ചെന്നൈ ഇത്തവണ കപ്പടിച്ചപ്പോൾ ആരാധകർക്ക് സന്തോഷം അടക്കാൻ കഴിയുന്നതല്ലായിരുന്നു .
വയസ്സന്‍ പട എന്ന് പേരിട്ടു വിളിച്ചു അഭാമാനിച്ചവരെ ഒക്കെ ചെന്നൈ സൂപ്പര്‍ കിംഗ് അടിച്ചു ഭിത്തിയില്‍ ഒട്ടിച്ചു. ഐ പി എല്ലില്‍ മികച്ച ബൌളെര്‍സ് ഉള്ള സണ്‍ റൈസേര്‍സിനെ അടിച്ച് പരത്തി. ഇതെല്ലാം ചെയ്തത് വയസ്സന്മാരുടെ ടീം തന്നെ ആയിരുന്നു.
കപ്പ് അടിച്ചതിനു ശേഷം മഹേന്ദ്ര സിംഗ് ധോണി തങ്ങളെ വയസ്സന്മാര്‍ എന്ന് വിളിച്ച് പരിഹസിച്ചവര്‍ക്ക് മറുപടിയും കൊടുത്തു. വയസ്സിലല്ല ഫിറ്റ്നെസിലാണ് കാര്യം എന്നായിരുന്നു മഹേന്ദ്ര സിംഗ് ധോനിയുടെ മറുപടി. മഹേന്ദ്ര സിംഗ് ധോണിയുടെ തന്ത്രങ്ങള്‍ മെനഞ്ഞ ഫീല്‍ടിങ്ങോട് കൂടി ഇറങ്ങിയ ചെന്നൈ ആദ്യം ബാറ്റ് ചെയ്ത സണ്‍ റൈസേര്‍സിനെ 178 റണ്‍ എടുപ്പികാന്‍ തന്നെ വല്ലാണ്ട് കഷ്ടപ്പെടുത്തി. ധോണിക്ക് ഇന്നോവേറ്റിവ് തിങ്കിംഗ് അവാര്‍ഡും ഈ സീരീസില്‍ ലഭിക്കുകയും ചെയ്തു. ധോണി ക്യാപറ്റന്‍ എന്നാ നിലക്കും ഒരു വിക്കറ്റ് കീപ്പര്‍ എന്നാ നിലക്കും തിളങ്ങുന്നത് ഇന്നലെ കാണാമായിരുന്നു. കൈന്‍ വില്ല്യംസനെ സ്റ്റെമ്പിങ്ങിലൂടെ വിക്കെറ്റ് എടുക്കാന്‍ സഹായിച്ച ധോണി കളിയിലുടനീളം ആരാധകര്‍ക്ക് ഹീറോ ആയിരുന്നു.
മുംബെയിലെ സ്റ്റേഡിയത്തില്‍ സണ്‍ റൈസേര്‍സിന്‍റെ ആരാധകര്‍ ആയിരുന്നു കൂടുതല്‍. അതില്‍ കൂടുതലും മുംബൈ ടീമിന്‍റെ ആരാധകരും . മത്സരത്തില്‍ ചെന്നൈ തോല്‍കണം എന്ന് തന്നെ ആയിരുന്നു മുംബൈ ആരാധകരുടെ ആഗ്രഹം. എന്നാല്‍ ഇവരുടെ എല്ലാവരുടെയും നെഞ്ച് തകര്‍ത്ത് ചെന്നൈയുടെ ചുണക്കുട്ടികള്‍ കപ്പ് ഉയര്‍ത്തി. മുംബൈ ഹൈദരാബാദ് ആരാധകര്‍ അത് കണ്ട് നില്‍കേണ്ടി വന്നു.
ഷെയിന്‍ വാട്സണ്‍ എന്ന മുപ്പത്തിയാറുകാരന്‍ പിന്നെ അടിച്ചു കൂട്ടിയത് പറഞ്ഞാല്‍ ഹൈദരാബാദ് ആരാധകരുടെ കണ്ണ്‍ നിറഞ്ഞു പോകും. ഏറ്റവും മികച്ച ബൌലെര്‍സ് എന്ന് വീമ്പ് ഇളക്കി വന്നവരെ 57 പന്തില്‍ 8 സിക്സും 11 ഫോറും അടിച്ച് നിലം പരിശാക്കി. മത്സരത്തില്‍ ഷൈന്‍ വാട്സണ്‍ മാന്‍ ഓഫ് ദി മാച്ച് ആവുകയും ചെയ്തു.
ഇത് എന്തായാലും ചെന്നൈക്ക് മികച്ച ഒരു തിരിച്ചു വരവാണെന്ന് ആര്‍കും ഇനി സംശയം ഇല്ല. വെല്ലു വിളിയും ആര്‍പ്പ് വിളിയും കൂട്ടിയ ഹൈദരാബാദ് ആരാധകരോട് ചെന്നൈ ആരാധകര്‍ കൊടുത്ത മറുപടി നിങ്ങളെകാള്‍ 4 ഓണം കൂടുതല്‍ ഉണ്ണിയവരോട് വെല്ലു വിളിക്കാന്‍ വരരുത് എന്നായിരുന്നു.
ഇത് പോലുള്ള കായിക വാര്‍ത്തകള്‍ ഞങ്ങള്‍ ഇനിയും ഈ സൈറ്റില്‍ പോസ്റ്റ് ചെയ്യുന്നതാണ്. നിങ്ങള്‍ക്ക് ഞങ്ങളെ പോസ്റ്റിനെ കുറിച്ച് നോട്ടിഫികേഷന്‍ ലഭിക്കാന്‍ മാവില ന്യൂസിനെ ഫോളോ ചെയ്യുക. ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ കമന്റ് ബോക്സില്‍ ചേര്‍കുമെന്നു പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്ക് ഈ പോസ്റ്റ് ഇഷ്ടപെട്ടിട്ടുണ്ടെങ്കില്‍ വാട്സ്അപ്പ് വഴിയും ഷെയര്‍ ചെയ്യാവുന്നതാണ്.
No comments:
Post a Comment