Sunday, May 27, 2018

ഇന്ത്യയെ കുറിച്ചുള്ള ചില അടിസ്ഥാന വസ്തുത , നാം എല്ലാവരും അറിഞ്ഞിരിക്കണം.


നമ്മുടെ രാജ്യം ദാരിധ്ര്യത്തില്‍ നിന്നും , പട്ടിണിയില്‍ നിന്നും, തോഴിളില്ലയ്മയില്‍ നിന്നും ഇന്നും മോചിതരായില്ലങ്കിലും ഒരുപാട് കഠിനാധ്വാനത്തിനന്‍റെയും, സാമൂഹിക കൂട്ടന്മയുടെയും മത സൌഹാര്‍ദത്തിന്റെയും തിളക്കം കാണിക്കുന്ന ഒരു പാട് നേട്ടങ്ങള്‍ നമ്മുടെ രാജ്യത്തിനു ഉണ്ട്. അതില്‍ പലതും പലര്‍കും അറിയുമെങ്കിലും ആര്‍കും ശ്രദ്ധയില്‍ പെടാത്ത ചില കാര്യങ്ങള്‍ നമുക്ക് നോകാം. ചുവടെ കൊടുക്കുന്നത് നമ്മുടെ ഇന്ത്യ ലോക രാജ്യങ്ങള്‍കിടയില്‍ ശ്രദ്ധ നേടി പറ്റിയ ചില കാര്യങ്ങളാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ പാലുല്പാധിപിക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ :
2016-2017 കണക്കനുസരിച് ഇന്ത്യയില്‍ 165.4 മില്യണ്‍ ടൺ പാലാണ് ഉല്പാധിച്ചത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ചണം ഉല്പാധിപിക്കുന്ന രാജ്യം :
ചണം ഉല്പാധനത്തില്‍ നമ്മുടെ രാജ്യം മുന്‍പന്തിയില്‍ ആണ്. വെസ്റ്റ് ബംഗാളില്‍ ആണ് ഏറ്റവും കൂടുതല്‍ ചണം ഉല്പാധിപ്പികുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ തിന ഉല്പാധിപ്പികുന്ന രാജ്യമാണ് ഇന്ത്യ :
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിന ഉല്പാധിപികുന്നു മാത്രമല്ല പല വിധത്തിലുള്ള തിനകളും ഉല്പാധിപിക്കുന്നുണ്ട്.


ലോകത്തെ ഏറ്റവും വലിയ തപാല്‍ ശ്രിങ്കല ഉള്ള രാജ്യം :
ഇന്ത്യയില്‍ 1, 55,015 ന് മുകളില്‍ പോസ്റ്റ്‌ ഓഫീസുകള്‍ ഉണ്ട് . വെള്ളത്തിലൂടെ സഞ്ചരിക്കുന്ന പോസ്റ്റ്‌ ഓഫീസി (floating post office) വരെ ഇന്ത്യയില്‍ ഉണ്ട്. ഇന്നും പോസ്റ്റ്‌ ഓഫീസിനെ ഇത്രയും അധികം ആശ്രയിക്കുന്ന രാജ്യം വേറെ ഇല്ല.



ലോകത്തെ ഏറ്റവും ഉയരം കൂടിയ ക്രിക്കറ്റ്‌ ഗ്രൌണ്ട് ഉള്ളത് ഇന്ത്യയില്‍ ആണ് :
സമുദ്ര നിരപ്പില്‍ നിന്നും 2,444 മീറ്റര്‍ ഉയരത്തിലുള്ള ചൈല്‍ ക്രിക്കറ്റ്‌ ഗ്രൌണ്ട് ആണ് ലോകത്ത് ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ്‌ ഗ്രൌണ്ട്.



ശാംബൂ ആദ്യമായി കണ്ടെത്തിയത് ഇന്ത്യയില്‍ :
ഇന്ത്യയില്‍ പ്രാചീന കാലം മുതലേ ശാംബൂ ഉപയോഗം ഉണ്ടായിരുന്നു. ഇന്ന് നാം കാണുന്ന വിപണിയില്‍ ഇറങ്ങുന്ന ശാംബൂ അല്ലാ എന്നുമാത്രം. ശാംബൂ എന്നാ ഇംഗ്ലീഷ് വാക്ക് സംസ്കൃത പഥം ചമ്പു എന്നതില്‍ നിന്നും ഉണ്ടായതാണ്.



ഇന്ത്യക്ക് ഇത് കൂടാതെ അറിയുന്നതും അറിയാത്തതുമായ ഒരുപാട് നേട്ടങ്ങള്‍ ലോക രാജ്യങ്ങള്‍കിടയില്‍ ഇനിയും ഉണ്ട്. ഇവിടെ ഞാന്‍ കൊടുത്തിട്ടുള്ളത് എനിക്കറിവുന്ന ചില അറിവുകള്‍ മാത്രം ആണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ്റ് ബോക്സില്‍ രേഖപ്പെടുത്തുക. ഇത് പോലുള്ള ചെറുതും വലുതുമായ അറിവുകള്‍ ഈ സൈറ്റില്‍ ഇനിയും പബ്ലിഷ് ചെയ്യുന്നതാണ്. അതിനാല്‍ മാവില ന്യൂസ്‌ ഫോളോ ചെയ്യുക 

No comments:

Post a Comment