New one
ഹൊ , രാവിലെ മുതൽ കഷ്ടകാലമാണല്ലോ എന്റീശ്വരാ... ആരാണീ പയ്യൻ. എന്തെങ്കിലും പറ്റികാണുമോ ...
നൂറായിരം ചോദ്യങ്ങൾ പിന്നെയും എന്റെ തലക്കുള്ളിൽ പൂത്തിരിപോലെ കത്തിതുടങ്ങി. "അതെ ... സോറി ...
ഞാൻ അറിയാതെ ... ഞാൻ കണ്ടില്ലായിരുന്നു ". ഇത്രയും പറഞ്ഞ് തല ഉയർത്തിനോക്കിയപ്പോഴേക്കും കക്ഷി സ്ഥലം വിട്ടിരുന്നു. ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. ഇങ്ങനേം ഉണ്ടോ മനുഷ്യന്മാർ . എന്നാലും ഞാൻ വേഗത്തിൽ പുറംതിരിഞ്ഞു നടന്നുപോകുന്ന അവനെ ശ്രദ്ധിച്ചു. എന്നെക്കാളും രണ്ടിഞ്ച് ഉയരം കൂടുതൽ വരും.
വെളുത്ത ശരീരം , മെലിഞ്ഞിട്ടാണ്. തോളിൽ മുറുക്കെ പിടിച്ച എന്തോ ഒരു വലിയ ബോക്സ്. ഞാൻ കൂടുതൽ ശ്രദ്ധിച്ചു, അതെ അതൊരു ഗിറ്റാർ ആണ് . ജീവിതത്തിൽ ആദ്യമായിട്ടാണ് ഗിറ്റാർ വായിക്കാൻ അറിയുന്ന ഒരു സഹപഠിയെ കണ്ടുമുട്ടുന്നത്. എന്നിൽ നിന്നും അറിയാതെ ഒരു നെടുവീർപ്പുണ്ടായി. "ടീ ... നീ എന്താ അന്തംവിട്ട് നില്കുന്നത്". ഞാൻ തിരിഞ്ഞു നോക്കി , ശിൽപയാണ്. " അയ്യോ ഇതെന്തുപറ്റി , നിന്റെ യൂണിഫോം ആകെ ചാളിയാണല്ലോ, നീ എവിടെയെങ്കിലും വീണോ ? ". " ആ... ഞാൻ ... അത് ... പെട്ടെന്ന് ..." എനിക്ക് വാക്കുകൾ കിട്ടാതായി, ഒരു വിക്കൽ. നടന്നകലുന്ന ആ പയ്യനിലേക്ക് വീണ്ടും എന്റെ കണ്ണുകൾ ഒരു ഒളിച്ചോട്ടം നടത്തി.
"മൈഥിലീ ... നിനക്കിതെന്തുപറ്റി" . ഇത്തവണ ഐശ്വര്യയുടെ ആശ്ചര്യപൂർവ്വമായ ചോദ്യമാണ് എന്നെ ഉണർത്തിയത് . എന്ത് പറയാനാ എന്റെ ഐശ്വര്യയെ , ഇവൾക്കിന്ന് കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട് .
ശിൽപയുടെ വാക്കുകളിൽ ആശങ്കയുടെ ചെറിയ നിഴലുകൾ. ഉച്ചഭക്ഷണം കഴിച്ചതും ക്ലാസ്സുകാൾ നടന്നതും
വൈകീട്ട് സ്കൂൾ വിട്ടതും ഒന്നും ഞാൻ അറിഞ്ഞില്ല. എന്റെ ചിന്തകൾ തോളിൽ ഗിറ്റാറുമായി നടന്നകലുന്ന
ആ മെലിഞ്ഞ പയ്യനെ ചുറ്റും പറന്നു നടക്കുകയായിരുന്നു. മുമ്പൊരിക്കലും എനിക്കിങ്ങനെ ഒരാളെ പറ്റി ചിന്തിച്ചിരിക്കേണ്ട അവസരം വന്നിട്ടില്ല. ഇനി മുതിർന്നവർ പറയാറുള്ളവർ പോലെ പ്രായത്തിന്റെ വല്ല കുഴപ്പവും ആണോ , ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ
ഒരു ചിലന്തി വല പോലെ വന്നു എന്നെ ശ്വാസം മുട്ടിക്കുന്നു.

"പോയി കുളിച്ചിട്ട് വാടീ ... എന്നിട് എന്തെങ്കിലും വന്ന തിന്ന്, ഇങ്ങനെ പോയാൽ ഒരു ചെറിയ കാറ്റടിച്ചാൽ മതി നീ പറന്ന് പോകാൻ. നിനക്ക് തിന്നാൻ ഒന്നും കൊടുക്കാറില്ലെന്നു ഇനിയും എന്നെ അയൽക്കാരെ കൊണ്ട് പറയിപ്പിക്കരുത്. അതെങ്ങനാ ... തന്തയുടെയല്ലേ പ്രകൃതം , എത്ര തിന്നാലും നീർക്കോലി പോലെ അല്ലെ നിക്കണത്. ഏതു സമയത്താണാവോ ഇതിനെയൊക്കെ ..." നൊന്തു പ്രസവിച്ച എന്റെ 'അമ്മ തന്നെയാണ് പറക്കുന്നത്. ഇതൊക്കെ വീട്ടിൽ സർവ സാധാരണമാണ്,ഇപ്പോഴും അമ്മയുടെ വായിൽ നിന്ന് കേട്ട് ശീലിച്ച ചീത്ത മാത്രം. എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷെ അപ്പോഴാണ് സ്കൂൾ വിട്ട് വന്ന് ഇത്ര നേരമായിട്ടും
ഞാൻ കുളിക്കാതെയും തിന്നാതെയും ഇരിക്കുകയാണെന്ന സത്യം മനസ്സിലാക്കിയത്. "എന്താ മോളെ ഇത് വേഗം ചെന്ന് കുളിച്ച് വന്നേ ... , നല്ല ക്ഷീണം ഉണ്ടല്ലോ , വല്ലതും കഴിച്ചു നല്ല കുട്ടിയായെ ...ഉം ... ചെല്ല് വേഗം ". സ്നേഹത്തോടെയുള്ള ചേട്ടന്റെ ശകാരം. അതെപ്പൊഴും അങ്ങനെയാണ് , എനിക്ക് എന്റെ അച്ഛനും അമ്മയും എല്ലാം എന്റെ വലിയ ചേട്ടനാണ്. പ്രവാസിയായ അച്ഛന് ജോലി കഴിഞ്ഞ് നേരമില്ല , പാവം മരുഭൂമിയിൽ ചോര നീരാകുകയാണ്. പത്താം ക്ലാസ് വരെ സ്കൂപ്പോൾ വിട്ടു വന്നാൽ അൽപനേരം കളിക്കാനും ഇണങ്ങാനും പിണങ്ങാനും രണ്ടാമത്തെ ചേട്ടനുണ്ടായിരുന്ന കാരണം സമയം പോകുന്നത് അറിയില്ലായിരുന്നു. എൻട്രൻസ് പരീക്ഷ എഴുതി എഞ്ചിനിയറിങ്ങിനു കിട്ടി കക്ഷിയിപ്പോൾ അങ്ങ് ഹൈദരാബാദിൽ ആണ് . എന്തോ ഞാൻ പെട്ടെന്ന് ഒറ്റക്കായി പോലെ ഒരു തോന്നൽ. ഇനിയും ഇങ്ങനെ ഇരുന്നാൽ 'അമ്മ തല്ലിയാലോ എന്ന് ഭയന്ന് വേഗം പോയി കുളിച്ചു, ഭക്ഷണം കഴിച്ചു.
നാമ ജപവും, പഠനവും, രാത്രി ഭക്ഷണവും എല്ലാം യാന്ത്രികമായാണ് കഴിഞ്ഞത്. ഉറങ്ങാൻ കിടന്നപ്പോഴും മനസ്സിനെ എന്തോ ഒന്ന് അലട്ടുന്നുണ്ടായിരുന്നു. തൊട്ടടുത്ത റൂമിൽ നിന്നും താളാത്മകമായ കൂർക്കം വലി ആരംഭിച്ചിരുന്നു. ഓ ... അമ്മാച്ചനും അമ്മമ്മയും ഉറങ്ങി കഴിഞ്ഞു,. ഉറക്കം വരാതെ ബെഡിൽ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു. രക്ഷയില്ല . നിദ്രാ ദേവി തിരിഞ്ഞു നോക്കുന്നില്ല. എന്താണൊരു പോം വഴി. വല്ലാത്ത ദാഹം. എന്നാൽ അല്പം വെള്ളം കുടിക്കാം , പതിയെ ബെഡിൽ നിന്നും എഴുന്നേറ്റ് ഫ്രിഡ്ജിന്റെ അടുത്തേക്ക് നടന്നു. ഡോറിൽ കൈ വച്ചതും പ്‌ധും .. ച് ലും.. ക്ലിം... എന്തൊക്കെയോ തറയിൽ വീണുടയുന്ന ശബ്ദം, ഞെട്ടിത്തെറിച്ചു നിൽകുമ്പോൾ കണ്ടു... അതാ... നേരിയ വെളിച്ചത്തിൽ ചുമരിൽ ഒരു നിഴൽ അനങ്ങുന്നു !. അറിയാതെ ഒരാർത്ഥനാഥം എന്റെ തൊണ്ടയിൽ വന്ന് കുടുങ്ങി.
തുടരും ...

No comments:
Post a Comment