Wednesday, May 30, 2018

ലോക കപ്പ് വിശകലനം , ബ്രസീല്‍ ഈ ലോക കപ്പില്‍ എന്താകും


ബ്രസീല്‍ ഫുട്ബോള്‍ ടീം ഇത്തവണ ലോക കപ്പ് മത്സരത്തിനു ഇറങ്ങുമ്പോള്‍ ആരാധകര്‍ പ്രതീക്ഷയിലാണ്. പുതിയ കളികളും തന്ത്രങ്ങളും എല്ലാം ആയിട്ടായിരിക്കും ഇത്തവണ ബ്രസീലിനെ ഫുട്ബോള്‍ ലോകം കാണാന്‍ പോകുന്നത് എന്നാ കാര്യത്തില്‍ സംശയമില്ല. കാരണം നിലവില്‍ ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ജെര്‍മനിയെ മാര്‍ച്ച്‌ 28ല്‍ നടന്ന മത്സരത്തില്‍ ബ്രസീല്‍ പരാജയപ്പെടുത്തിയത് ബ്രസീല്‍ ടീം ഇത്തവണ എത്രത്തോളം ജാഗ്രത പുലര്‍ത്തിയാണ് കളിക്കുന്നത് എന്ന് മനസ്സിലാക്കി തരുന്നു. നിലവിലെ ഫിഫ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീല്‍ ഇത്തവണ ആദ്യ മത്സരത്തില്‍ നേരിടേണ്ടത് ആറാം സ്ഥാനത്തുള്ള സിറ്റ്സര്‍ലാന്റിനോടാണ്. 

ലോക കപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റിനയെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് തോല്പിച്ച ബ്രസീല്‍ ഇത്തവണ തങ്ങള്‍ കപ്പടിക്കാന്‍ യോഗ്യത ഉള്ളവരാണെന്ന് പറയാതെ പറയുകയാണ്‌.

ബ്രസീല്‍ -ലോക കപ്പ് യോഗ്യത മത്സരം
വിശകലനം
ഇത്തവണ ലോക കപ്പ് യോഗ്യതാ മത്സരത്തില്‍ 15 വിജയവും 6 സമനിലയും 2 പരാജയവുമാണ് ബ്രസീല്‍ കാണേണ്ടി വന്നത്. ഇതില്‍ ജര്‍മനിക്കെതിരെയും അര്‍ജന്റീനക്കെതിരെയും ബ്രസീലിന് വിജയിക്കാനായി എന്നുള്ളത് ആരാധകരക്ക് ബ്രസീലില്‍ വിശ്വാസം നല്‍കുന്നു.


കഴിഞ്ഞ തവണ സെമി ഫൈനല്‍ മത്സരത്തില്‍ ജര്‍മനിയുടെ ഗോള്‍ മഴ ആക്രമണത്തിനു ഇരയായ ബ്രസീലിന് മുറിവുകള്‍ ഉണക്കണമെങ്കില്‍ ഇത്തവണ പ്രതികാരം വീട്ടിയെ മതിയാകൂ. 7 ഗോളുകളുടെ പരാജയം എന്ന നാണക്കേടിന് ജര്‍മനിയോട് പകരം ചോദിക്കാന്‍ തന്നെ ആയിരിക്കും ബ്രസീലിന്‍റെ വരവ്. അര്‍ജന്റിന ജര്‍മനിയെ തിരിച്ചടിക്കുമോ  എന്നുള്ളതിനെക്കാളും , ബ്രസീല്‍ ജര്‍മനിയെ തിരിച്ചടിക്കുമോ എന്നുള്ളതാണ് ഫുട്ബോള്‍ ലോകം ഉറ്റു നോക്കുന്നത്.
ലോക കപ്പ് യോഗ്യത മത്സരത്തില്‍ ഹൈതിയെ 7-1 ന് പരാജയപ്പെടുത്തിയും ബൊളിവിയയെ 5-0 ത്തിനു പരാജയപ്പെടുത്തിയും ബ്രസീല്‍ കരുത്ത് കാണിച്ചിരുന്നുവെങ്കിലും ഇതെല്ലാം ശക്തരായ എതിരാളികള്‍ക്കു മുന്നില്‍ വിലപോകുമോ എന്ന് കണ്ടറിയാം. ഈ വരുന്ന ഞാറായിച്ച ക്രൊയേഷ്യയായി ഉള്ള മത്സരം ബ്രസീല്‍ ഫുട്ബോള്‍ ടീം ഈ ലോക കപ്പ് സ്വന്തമാക്കാന്‍ മാത്രം ശക്തരാണോ അല്ലയോ എന്ന് വിശദമായി നമുക്ക് പറഞ്ഞു തരും. 
ലോക കപ്പില്‍ ഗ്രൂപ്പ് ഇ യില്‍ ആദ്യ മത്സരത്തില്‍ സിറ്റ്സര്‍ലാന്റുമായാണ് ബ്രസീലിനു ഏറ്റു മുട്ടേണ്ടത്. ലോകം ഉറ്റു നോക്കുകയാണ് ബ്രസീലിന്‍റെ ഭാവി അറിയാന്‍. നമുക്കും കാത്തിരുന്നു കാണാം.
ലോക കപ്പ് പുതിയ വാര്‍ത്തകള്‍ക്കും , വിശകലനങ്ങള്‍കുമായി ഈ സൈറ്റ് ഫോളോ ചെയ്യുക, കൂടാതെ നിങ്ങള്‍ക്ക് ഞങ്ങളെ ഫൈസ്ബുക്കിലൂടെയും ഫോളോ ചെയ്യാവുന്നതാണ്.
ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഷെയര്‍ ചെയ്യുക. മൊബൈല്‍ വഴി ഞങ്ങളുടെ സൈറ്റ് ഉപയോഗിക്കുന്നവര്‍ക്ക് Whatsapp വഴിയും ഷെയര്‍ ചെയ്യാവുന്നതാണ്.

ALSO READ >>>

7-1 ന് പരാജയപ്പെട്ട ശേഷം ബ്രസീല്‍ ഫുട്ബോള്‍ ടീം മാറി മറിഞ്ഞത് ഇങ്ങനെ

   June 03, 2018
ബ്രസീല്‍ ആരാധകരില്‍ കണ്ണ് നീര്‍ വീഴ്ത്തി കഴിഞ്ഞ ലോക കപ്പില്‍ ജര്‍മനിയോട് 7 - 1 ന് പരാജയപ്പെടുമ്പോള്‍ ബ്രസീല്‍ എന്നാ രാജ്യം ഭയപ്പെട്ട...




ലോക കപ്പ് വിശകലനം, അര്‍ജന്റിന ഈ ലോക കപ്പില്‍ എന്താകും

   June 01, 2018
ലോക കപ്പില്‍ മറ്റേതു ടീമിനെക്കാള്‍ ഉപരിയായി അര്‍ജന്റീനയില്‍ ആരാധകര്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നു എന്നതില്‍ സംശയം ഇല്ല. കാരണം  ക...Continue Reading

ലോക കപ്പ് വിശകലനം , ജര്‍മനി ഈ ലോക കപ്പില്‍ എന്താകും

   June 02, 2018
കഴിഞ്ഞ ലോക കപ്പില്‍ രാജാക്കന്മാരായി വാഴുന്ന ജര്‍മനി റഷ്യയിലേക്ക് വരുമ്പോള്‍ എങ്ങനെ ആണെന്ന് നമുക്ക് നോക്കാം. കഴിഞ്ഞ തവണ ശക്തരായ ടീമുകളു...Continue Reading

No comments:

Post a Comment