വരാനിരിക്കുന്ന ഐ.എസ്ൽ. മുൻകൂട്ടി കണ്ട് കൊണ്ട് അന്താരാഷ്ട്ര തലത്തിൽ നിലവാരമുയർത്തിയ രണ്ടു ടീമുകൾക്കെതിരെ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാനിറങ്ങുന്നത്. ലാ ലീഗയിൽ കളിക്കുന്ന ഗിരോണ എഫ്.സി യോടും ഓസ്‌ട്രേലിയൻ ഫുട്ബോൾ ക്ലബ് ആയ മെൽബർൺ എഫ്‌സിയോടുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി കളിക്കുന്നത്. ഐ.എസ്.എൽ മത്സരങ്ങൾക്ക് മുമ്പായി ഉള്ള സൗഹൃദ മത്സരമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ കളികളെ കാണുന്നത്. അതിലുപരിയായി ടീമിന്റെ ആരാധകർക്ക് ആവേശവും ടീമിനോടുള്ള വിശ്വാസവും വീണ്ടെടുക്കുക എന്ന ലക്ഷ്യവും ഈ മത്സരങ്ങൾക്ക് പിന്നിൽ ഉണ്ട്. ഈ മാസം 24 നും 27നും ഇടയിലായിട്ട് കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്.
ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാമത്തെ ടീം ആണ് അന്താരാഷ്ട്ര തലത്തിൽ നിലവാരമുള്ള ടീമുമായി കളിക്കുന്നത്. ആദ്യം കളിച്ചത് ഡൽഹി ഡയനാമോസ് പ്രീമിയർ ലീഗ് ക്ലബ് ആയ വെസ്റ്റ് ബ്രോംവിച്ചിനെതിരെ ആണ്. ഇത്തരത്തിൽ ഉള്ള ഒരു സൗഹൃദ മത്സരം കേരള ഫുട്ബോളിനെ വളർത്തിയെടുക്കും എന്ന് തന്നെ പ്രധീക്ഷിക്കാം.

No comments:
Post a Comment