ലോകം കാത്തിരിക്കുന്നു ആ സമയത്തിനായ്. ഇന്ത്യൻ സമയം 11:30 രാത്രി ആവേശം നിറഞ്ഞ ആ മത്സരം നടക്കും. ഈ ലോക കപ്പിൽ ഗോൾ മഴ പെയ്യിച്ച് ഒരു കളിയിൽ പോലും തോൽക്കാതെ വരുന്ന ബെൽജിയം ശക്തരാണെന്ന് ലോകം മുൻകൂട്ടി കണ്ടിരിക്കുന്നു. , ഹസാർഡിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീം മറ്റു ടീമുകൾക് പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. എന്നാൽ ഒരു സമനിലയും ബാക്കി എല്ലാം വിജയിച്ചു വരുന്ന ബ്രസീലിനും പറയാനുണ്ട് ചിലതൊക്കെ. ബ്രസീൽ ഫുട്ബോൾ ടീം ഈ ലോക കപ്പിൽ ആകെ ഒരു ഗോൾ മാത്രമേ വഴങ്ങിയിട്ടൊള്ളൂ. ഏതൊരു ആക്രമണത്തെയും ഏറ്റവും കുറച്ച് ഫൗളുകളോടെ നേരിട്ട പ്രധിരോധ നിരയാണ് ബ്രസീലിന്റേത്. കഴിഞ്ഞ മത്സരത്തിൽ വെറും 6 ഫൗളുകൾ മാത്രം വച്ച് സുന്ദരമായ കളി അടവുകൾ പുറത്തിറക്കിയാണ് ബ്രസീലിന്റെ വരവ്. ബ്രസീൽ ഡിഫെൻസ് മെക്സിക്കോക്ക് വ്യക്തമായ ആക്രമണത്തിന് അവസരം പോലും നൽകിയില്ല എന്നത് ബ്രസീലിന്റെ പ്രധിരോധ നിരയിൽ വിശ്വാസമുണർത്തുന്നു. അത് കൊണ്ട് തന്നെ ഇത് വരെ അടിച്ച പോലെ ഇന്നത്തെ കളിയിൽ അത്ര എളുപ്പത്തിൽ ഗോൾ അടിക്കുക എന്നത് ബെൽജിയത്തിനു അസാധ്യമായിരിക്കും. ഒരു പക്ഷെ ഈ ലോക കപ്പിൽ ഏറ്റവും ശക്തരായ രണ്ടു ടീമുകളുടെ പോരാട്ടമായിരിക്കും ഇന്ന് നാം എല്ലാവരും കാണാൻ പോകുന്നത്.

No comments:
Post a Comment