മനുഷ്യൻ തൻ മണിയറയാണാമനസ്സ്
പല ആത്മാക്കൾ നിത്യ സഞ്ചാരം നടത്തുന്ന പൂങ്കാവനം
അവിടെയാണവൻ തൻ ജീവിതത്തെ നയിച്ചത്
അവിടെയാണവൻ തൻ പ്രണയത്തെ കണ്ടതും
കപടമുഖങ്ങളെ നെഞ്ചോടുചേർത്തതും ഒടുവിൽ അടിമപ്പെട്ടതും അവിടെത്തന്നെ...
ജീവിതയാത്രയിൽ പല മുഖങ്ങളും കണ്ടു
അതിലവൻ മതിമറന്നു, ഒടുവിൽ ആരോ ആരാഞ്ഞു മനസ്സെന്ന പൂങ്കാവനത്തെ കാണാതെ പോയെന്ന്
അന്നാണവനറിഞ്ഞത് ആ പൂങ്കാവനം തൻ ആത്മാവിലും വിരിയാൻ തുടങ്ങിയെന്ന് ...
പൊഴിഞ്ഞപൂക്കളെ അവനോർത്തില്ല
വിരിയാനുതിർക്കുന്നവയെയും അവനോർത്തില്ല
വിരിഞ്ഞുനില്കുന്നവയിൽ അവൻ ആഹ്ലാദം പൂണ്ടു...
- മുഷ്താഖ് എസ്.,എം

No comments:
Post a Comment