Sunday, July 8, 2018

സെമിയിൽ ആര് വീഴും ആര് കയറും


ലോക കപ്പ് 2018 അവിശ്വസനീയം തന്നെ ആണ്. മുൻകൂട്ടി നിശ്ചയിച്ച പല ടീമുകളും ഈ ലോക കപ്പ് സെമിയിൽ കളിക്കുന്നില്ല. ചാമ്പ്യൻസ് ലീഗിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലുമെല്ലാം മിന്നും കഴിവുകൾ പ്രകടിപ്പിച്ചവർ ഈ ലോക കപ്പ് കളിക്കാൻ ഇറങ്ങിയപ്പോൾ നിഷ്പ്രഭമായിപ്പോയി. ഭാഗ്യവും കഠിനാധ്വാനവും മാത്രം പല ടീമുകൾക്കും വിജയിക്കാൻ കൂട്ടുകാരായെത്തി. അട്ടിമറി വിജയങ്ങൾ ആവർത്തിച്ചു. തികച്ചും മുൻകൂട്ടി കാണാൻ കഴിയാത്തവിധം ഈ ലോക കപ്പ് സെമിഫൈനൽ ലോക ഫുട്ബോൾ പ്രേമികൾക്ക് മുന്നിൽ ചോദ്യം ഉയർത്തുകയാണ്. ആരായിരിക്കും  വിജയികൾ ?.
ലോക കപ്പ് കാണാൻ വേണ്ടി ടീവിയോ അല്ലെങ്കിൽ മൊബൈൽ വഴിയോ ഉപയോഗിക്കുന്ന ഭൂരിപക്ഷം പേരും ബ്രസീൽ അര്ജന്റീന ജർമനി എന്നീ ടീമുകളുടെ ആരാധകർ ആയിരുന്നു എന്നതായിരുന്നു സത്യം. ഇപ്പോൾ ഈ ടീമുകൾ പുറത്തായതോടെ കളി കാണുവാൻ മൊബൈൽ വഴി സ്ട്രീം ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു എന്നാണ് റിപോർട്ടുകൾ വന്നിരിക്കുന്നത്. എന്നാൽ ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു ജനത ടീമുകൾക്ക് പകരം ആ സുന്ദരമായ കളി കാണാൻ ഇന്നും കാത്തിരിപ്പാണ്. എന്തെന്നാൽ ഫുട്ബോൾ എന്നത് അതിസുന്ദരമായ കളിയാണ്. കാണുന്നവനെയും കളിക്കുന്നവനെയും മറ്റേത് ചിന്തയിൽ നിന്നും അകറ്റി ആ കളിയിൽ മാത്രം മുഴുകി നിർത്തുന്ന ഒരു ഒന്നാന്തരം കളി. ആ കളിയിലെ രാജാക്കന്മാർ ഏറ്റുമുട്ടുന്ന വേദിയാണ് ഫിഫ വേൾഡ് കപ്പ്. കളിക്കിടയിൽ പോരാടിയവരും വിജയിച്ചവരും പരാജയപ്പെട്ടവരും എല്ലാം കാത്തിരിക്കുന്നു ഈ സെമി മാമാങ്കത്തിനായി. നാളെ തുടങ്ങാനിരിക്കുന്ന ഫ്രാൻസ് ബെൽജിയം മത്സരം ഒരു അടാർ കളിയായിരിക്കും എന്നത് ഉറപ്പാണ്. പിന്നെ ബുധനായിച്ച നടക്കുന്ന ഇംഗ്ലണ്ട് ക്രോയേഷ്യ മത്സരവും. ഇവരിൽ ആരാകും ഫൈനലിൽ എത്തുക എന്നത് സംശയം നിലനിർത്തുന്നത് തന്നെ ആണ്. കാരണം ഇവർ സെമിയിലേക്ക് വന്ന വഴികളിലെല്ലാം വിസ്മയം തീർത്തവരാണ്.ഏതു നിമിഷവും കളിയുടെ ഗതി മാറ്റാൻ കഴിവുള്ളവർ. അധ്വാനിച്ചവർ. നമുക്ക് കാത്തിരിക്കാം ആരായിരിക്കും കളിയുടെ ഗതി മാറ്റുന്നത് ആരായിരിക്കും ലോക കപ്പ് ഫൈനലിൽ എത്തുന്നതെന്ന്.

No comments:

Post a Comment