ഭാഗം ഒന്ന്
ദേ ... സരോവരം ബസ്സിന്റെ ഹോണടിയാണല്ലോ കേൾക്കുന്നത്, വേഗം വന്നോളൂ, ഈ ബസ്സ് പോയാൽ പിന്നെ അടുത്ത ബസ്സ് പത്തരക്കെ ഒള്ളൂ. ശശികല ചേച്ചി തോളിൽ ബാഗും തൂക്കി വേഗം തയ്യാറായി നിന്നു. ഞാൻ പുതിയ സ്കൂളിനെ പറ്റിയും അവിടത്തെ അന്തരീക്ഷത്തെ പറ്റിയും പുതിയ ടീച്ചർമാരെയും കൂട്ടുകാരെയും പറ്റിയുള്ള ചിന്തകളിലായിരുന്നു. ഇന്ന് പുതിയ സ്കൂളിൽ പ്ലസ് വൺ ക്ലാസ്സ് ആരംഭിക്കുകയാണ്.ആദ്യ ദിവസം തന്നെ ലേറ്റ് ആയാൽ ശരിയാകില്ല. ചേട്ടാ ഞാൻ പോട്ടെ. പോട്ടെ എന്നല്ല പോയി വരട്ടെ എന്ന് പറ മോളേ, ചേട്ടന്റെ സ്നേഹത്തോടെയുള്ള ഉപദേശം. പിന്നെ അവിടെ ചെന്നിട്ട് ആദ്യത്തെ സ്കൂളിൽ ഒപ്പിച്ച പോലെ കുസൃതിയൊന്നും കാണിക്കരുത് കേട്ടോ, എല്ലാവരോടും മാന്യമായി പെരുമാറണം. നന്നായി പഠിക്കണം, എല്ലാത്തിലുമുപരി നല്ല കുട്ടിയായിരിക്കണം, ധൃതിയിൽ ബസ്‌സ്റ്റോപ്പിലേക്ക് എന്നെയും കൊണ്ട് നടക്കുന്നതിനിടയിൽ ചേട്ടൻ പറഞ്ഞു. ഓ... എനിക്കറിയാം ചേട്ടാ... ഞാൻ ചേട്ടനെ പെട്ടെന്നൊന്നും സ്കൂളിലേക്ക് വിളിപ്പിക്കില്ല, പോരെ . ചേട്ടന്റെ കവിളിൽ ഒരു മുത്തം നൽകി ഞാൻ ബസ്റ്റോപ്പിലേക് ഓടി. നല്ല മഴയുണ്ടായിരുന്നു. എന്താടീ മൈഥിലി ഇത് ... ഞാൻ വിചാരിച്ചു നീ പിന്നെയും ലേറ്റ് ആകുമെന്ന്, ചെറിയൊരി പരിഭവത്തോടെ ശില്പ ശാസിച്ചു. അവളെന്നും അങ്ങനെയാണ്, തൊട്ടതിനും പിടിച്ചതിനുമൊക്കെ ശകാരമാണ്. എന്റെ പൊന്നു ശിൽപേ ഇന്നെങ്കിലും നീ എന്നെയൊന്നു വെറുതെ വിട് , കുസൃതി നിറഞ്ഞ ചിരിയോടെ ഞാൻ അവളെ താണു തൊഴുതു. നിന്നെ ഞാനുണ്ടല്ലോ, സ്നേഹം നിറഞ്ഞ ചേച്ചിയെപ്പോലെ അവളെനിക്ക് നേരെ കയ്യോങ്ങി. ബസ്സിൽ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. "ഹൊ ഈ പിള്ളേരെ കൊണ്ട് തോറ്റു". എന്റെ കണ്ണ് ഇപ്പോൾ പൊട്ടിയേനെ, അങ്ങോട്ടൊന്നും മാറി നിൽക്ക് കൊച്ചേ, അറുപതു തികഞ്ഞ ഒരു അപ്പാപ്പൻ അനഘയെ ശ്വാസിക്കുന്നത് ഞാൻ കേട്ടു. രണ്ടു മിനിറ്റ് കഴിഞ്ഞില്ല പിറകിൽ നിന്നും പെട്ടെന്നൊരു നിലവിളി ... അയ്യോ ... എന്റെ മാല , എന്റെ മാല കാണുന്നില്ല , ഡ്രൈവർ ... പ്ലീസ് വണ്ടി നിർത്തൂ. എന്റെ മാല മോഷണം പോയിരിക്കുന്നു. എല്ലാവരും പെട്ടെന്ന് പിറകിലേക്ക് തിരിഞ്ഞുനോക്കി. ഒരു മുപ്പത്തഞ്ചിലധികം പ്രായം തോന്നിക്കാത്ത ഒരു സ്ത്രീ കിടന്ന് പരാക്രമണം കാണിക്കുന്നു. മൂന്ന് പാവനായിരുന്നു ആ മാല, എന്റെ ചേട്ടൻ ഗൾഫിൽനിന്നും കൊണ്ടുവന്നതാണ് , പ്ലീസ് എന്റെ മാല തിരിച്ചു തരൂ. എന്റെ പൊന്നമ്മേ ദാണ്ടെ കിടക്കുന്നു മാല താഴെ ദേ സീറ്റിനടിയിൽ. തൊട്ടടുത്തിരിക്കുന്ന മകൾ എന്ന് തോന്നിക്കുന്ന കുട്ടി ദേഷ്യത്തോടെയും സങ്കടത്തോടെയും പറഞ്ഞു. ബസ്സിൽ ഉള്ളവർക്കെല്ലാം ആ സ്ത്രീയോട് അല്പം നീരസം തോന്നി. ഒന്നാമത് തിരക്ക് , രണ്ടാമത് പലർക്കും അവരവരുടെ ജോലി സ്ഥലത്ത് കൃത്യസമയത്ത് എത്താനുള്ള
പരവേശം. അതിനിടയിൽ ബസ് നിർത്തിക്കലും കോലാഹലങ്ങളും. രാവിലെ തന്നെ ഇറങ്ങിക്കോളും ഓരോന്ന്, മനുഷ്യനെ മെനെക്കെടുത്താൻ, ഇന്ന് ഏതവനെയാണാവോ കാണി കണ്ടത് പിറുപിറുത്തുകൊണ്ട് ഡ്രൈവർ വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്തു. അങ്ങനെ തിക്കും തിരക്കും , മഴയും കോലാഹലങ്ങളുമൊക്കെയായി ഇരുപത് മിനിറ്റ്. നീണ്ട യാത്രക്കൊടുവിൽ എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തി. ഓമാനൂർ ... ഓമാനൂർ ക്‌ളീനർ നീട്ടി വിസിലടിച്ചു. ഒന്ന് വേഗം ഇറങ്ങു പിള്ളേരെ , സമയത്ത് പല സ്ഥലത്തും പോകാനുള്ളതാ. എല്ലാവരും ഇറങ്ങി. ചേട്ടാ ... ദേ നോക്ക്. ക്ലീനർ തിരിഞ്ഞു നോക്കി. അടുത്ത നിമിഷത്തിൽ തന്നെ അയാൾ ബസ്സിലേക്ക് ഓടി കയറി വിസിലടിച്ചു. ആ പോട്ടെ റൈറ്റ്... എന്താടീ ഐശ്വര്യയെ നീ അയാളോട് പറഞ്ഞത്. ഏയ് ഒന്നുമില്ല ഐശ്വര്യ നിന്ന് ചിരിക്കുകയാണ്. പറ , പ്ലീസ് പറ , ഒടുവിൽ കൂട്ടുകാരികളുടെ നിർബന്ധത്തിനു വഴങ്ങി അവൾ പറഞ്ഞു , ആ ബസ്സിലെ ക്ലീനെർക്ക് എന്റെ വീടിനടുത്തുള്ള ചായക്കടയിലെ റീന ചേച്ചിയെ ഇഷ്ടമാണ്. നമ്മളോട് കൂടുതൽ വിളച്ചിലെടുത്താൽ ആ വിവരം ഞാൻ ചേച്ചിയുടെ ബ്ലാക്ക് ബെൽറ്റ് ചേട്ടനോട് പറഞ്ഞ് കൊടുക്കും എന്നാ പറഞ്ഞത്. പിന്നെ നീണ്ട ഒരു ചിരിയായിരുന്നു എല്ലാവരും. ബസ്റ്റോപ്പിൽ നിന്നും തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ജി.വി.എച്ച്.എസ് എസ് ഓമാനൂർ എന്ന വലിയ ഗേറ്റോടു കൂടിയ പുതിയ സ്കൂൾ.എല്ലാവരും മുഖത്തോടു മുഖം നോക്കി ഒരു നിമിഷം ആ ഗേറ്റിനരികിൽ നിന്നു. അതെ ഇന്നാണ് ഞാൻ എന്റെ ഹയർ സെക്കന്ററി പഠനം ആരംഭിക്കുന്നത്. ഇന്ന് ഇവിടെ ഈ ഓമാനൂർ സ്കൂളിൽ വച്ച് ഞങ്ങൾ പുതിയ ബാഗും കുടയും പുസ്തകങ്ങളുമായി ഗേറ്റ് കടന്നു. ചുറ്റും കുട്ടികളുടെ ആരവം, പുതിയ കൂട്ടുകാരെ കണ്ടു പിടിക്കുകയും കൂട്ടുകൂടുന്നതിന്റെയും ബഹളം. ഞങ്ങൾ ഓരോരുത്തരും അവരവരുടെ ക്ലാസ്സ് മുറികൾ ഏതെന്നറിയാതെ പകച്ചു നിന്നു. അവസാനം അടുത്ത് കണ്ട ക്ലാസ്സിൽ കേറിയിരിക്കുകയും ചെയ്തു. ണിം ...ണിം...ണിം സ്കൂൾ ബെൽ അടിച്ചു. അയ്യോ... ഹക്കീം സാറായിരുന്നു പ്രിൻസിപ്പാൾ. അടുത്തുള്ള ബെഞ്ചിലിരിക്കുന്ന ചെക്കന്മാർ പരസ്പരം പറയുന്നത് ഞാൻ കേട്ടു.ഞാൻ അല്പം കൂടി കാതോർത്തു.
"പടച്ച റബ്ബേ ... ഈ കലനാണ് ഇവിടത്തെ പ്രിൻസിപ്പാൾ എന്നറിഞ്ഞുവെങ്കിൽ ഞാനൊരിക്കലും ഇങ്ങോട്ട് വരില്ലായിരുന്നു. അപ്പോൾ അവന്റെ പിറകിലിരുന്ന് വേറൊരുത്തൻ, " ഞാൻ അപ്പൊഴേ പറഞ്ഞതാ വല്ല പൂഴിപ്പണിക്കും പോയാൽ മതിയെന്ന്. അപ്പൊ അവനു പഠിച്ച് വല്ല്യ കളക്ടർ ആവണം പോലും". " നിന്നോട് ഞാൻ പറഞ്ഞോടാ ഹംകേ എന്റെ പിറകെ വരാൻ. എടാ ഇബ്‌ലീസെ എനിക്ക് ഇത് തന്നെ കേൾക്കണം. എന്തിനും ഏതിനും നിന്റെ പിറകെ നടക്കുന്ന സഹായിക്കുന്ന എനിക്ക് ഇത് തന്നെ കേൾക്കണം. അതെങ്ങനെ എന്റെ ഉമ്മാക് സ്വന്തം മകനേക്കാൾ ഇഷ്ടം ഈ ഹറാംപറന്നോനെയല്ലേ. " നീ പിണങ്ങല്ലേ ജബ്ബാറേ... ഞമ്മളോരു പായാരം പറഞ്ഞതല്ലേ.
അവരുടെ സംഭാഷണത്തിൽ നിന്നും ഏതായാലും ഞങ്ങളുടെ പ്രിൻസിപ്പൽ ഹക്കീം സാറാണെന്നും ആളൊരു പുലിയാണ് എന്നും മനസ്സിലായി. ഞാൻ പെട്ടെന്ന് നെഞ്ചിൽ കെ വച്ച് പറഞ്ഞു " ദൈവമെ..എന്താണിങ്ങനെ?!എന്തുകൊണ്ടാണ് എൻ്റെ ഹൃദയം വല്ലാതെ ഇടിക്കുന്നത് ? പേടി ആണോ..! ഏയ്, അങ്ങനെ വരാൻ വഴിയുണ്ടോ ? ചിലപ്പോൾ പുതിയ സ്കൂളും അന്തരീക്ഷവും കൂട്ടുകാരും ആയ കാരണമാവും". ഞാൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. 'സൈലെൻസ്.. സൈലെൻസ്.... , വലിയൊരു ശബ്‌ദം കേട്ടു'. എല്ലാവരും ആ ശബ്ദം കെട്ടിടത്തേക് തിരിഞ്ഞു നോക്കി- " നല്ല ഉയരം, അതിനൊത്ത വണ്ണം, കരുമ്പൻ മീശ, പാതി കഷണ്ടി കയറിയ തല, കുറുക്കന്റെ പോലുള്ള കണ്ണുകൾ, മാന്യമായി ഡ്രസിങ് ചെയ്‌ത ഇരുനിറമുള്ള ഒരു ഒത്ത ശരീരം. അയാളായിരുന്നു ഇ ഘന ഗംഭീര ശബ്ദത്തിനുടമ. " പടച്ചോനേ.... കാലൻ ഹക്കീം! 'മിണ്ടാതിരുന്നൊ, ഇല്ലേൽ ഇപ്പോൾ നീ പാന്റിൽ മുള്ളേണ്ടി വരും', തൊട്ടടുത്തിരുന്ന പലരും പറയുന്നത് കേട്ടു. ഓ.. അപ്പോൾ ഇതാണ് ഹക്കീം സാർ!, സ്റ്റുഡന്റസിന്റെ പേടി സ്വപ്നം. പക്ഷേ എന്തുകൊണ്ടാണ് എല്ലാവരും ഇയാളെ ഇത്രമാത്രം പേടിക്കുന്നത്? അറിയില്ല.
"എടി മൈഥിലി.. എനിക്ക് എന്തോ ഒരു വല്ലായ്‌മ പോലെ" . ഉം.. എന്തു പറ്റി ശിൽപ്പെ? അല്ല.. ഇതുവരെ നമ്മൾ ഒരുമിച്ചായിരുന്നല്ലോ, ഇനി ഞാനും നീയും ഐശ്വര്യയും ഒക്കെ വേറേ ക്ലാസ്സിൽ ആവില്ലേ, പോരാത്തതിന് ഇവിടേ നമുക്കാരെയും പരിജയമില്ലല്ലോ! ശരിയാണ്, ശില്പ കൊമേഴ്‌സിനും ഐശ്വര്യ ഹ്യൂമണിറ്റിസിനും ഞാൻ സയൻസ് ബാച്ചിനുമാണ് ചേർന്നിരുക്കുന്നത്, ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള സൗഹൃദംആണ് ഹൃദയത്തിന്റെ ഏതൊ ഒരു കോണിൽ നിന്ന് ഒരു തേങ്ങൽ. " ഹ.. അടിനെന്താടി? നമ്മൾ ഒരേ സ്കൂൾ അല്ലേ, ഒരുമിച്ച് ഇരിക്കാൻ പറ്റിയില്ലേലും കണ്ടുകൂടെ.
"ശ് ശ് ശ്... മിണ്ടതിരിക്കു, സാർ കണ്ടാൽ....., ഫസ്റ്റ് ഡേ തന്നെ ചീത്ത കേൾക്കണോ? പിറകിൽ നിന്നും അതും പറഞ്ഞു ഒരു കുട്ടി ഞങ്ങളെ തോണ്ടി.
" സയൻസ് ബാച്ചിൽ ഉള്ള എല്ലാ കുട്ടികളും ഇപ്പുറത്തെ ക്ലാസിൽ മറിയിരിക്കേണ്ടതാണ്." വീണ്ടും ശബ്ദം മുഴങ്ങി. ' എന്നാ പോട്ടെടി.. ഇന്റർവെല്ലിന് കാണാം'. ഞാൻ പ്രിയ കൂട്ടുകരികളോട് സലാം പറഞ്ഞു. അപ്പുറത്തെ ക്ലാസ്സിൽ എത്തിയപ്പോൾ ഒരു നിമിഷം നിശ്ചലമായി നിന്നുപോയി, "ദൈവമേ...എന്തോരം കുട്ടികളാണ്! ഇവരൊക്കെ എന്റെ സമപ്രയാക്കാരാണ്". എല്ലാവരും എന്നെത്തന്നെ തുറിച്ചു നോക്കുന്നതായി തോന്നി, ഞാൻ മെല്ലെ നടന്ന് പിറകിൽ കണ്ട ബഞ്ചിലിരുന്നു. സയൻസസ് ബാച് A, B,C,D ആയി തരം തിരിക്കപ്പെട്ടു. എനിക് നറുക്ക് വീണത് C ക്ലാസ്സിൽ ആയിരുന്നു. ഞാൻ എനികനുവദിച്ച ക്ലാസ്സിൽ എത്തിപ്പെട്ടു, സ്ട്രെങ്ത് 40, ഭൂരിഭാഗവും പെണ്കുട്ടികളാണ് അതിൽ 7 ആണ്കുട്ടികൾ മാത്രം. " ശ്ശൊ.. എന്തോരു ബഹളമാണ്! ആർക്കും ആരെയും അറിയില്ലേലും അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര സംസാരം. ' ഹലോ ഞാൻ അർച്ചന, മാവൂരിൽ നിന്നും വരുന്നു' . എന്റെ ബഞ്ച് മേറ്റാണ് പരിചയപ്പെടാനാണ് കക്ഷിയുടെ ഉദ്ദേശം, ആയ്കോട്ടെന്നു ഞാനും വച്ചു. ' ഹായ് ഞാൻ മൈഥിലി, പുഞ്ചപ്പാടത്തു നിന്നും വരുന്നു.'
ഈ നാട്ടുകരിയല്ല അല്ലെ? ' ആല്ല, ഞാൻ ഈ പ്രദേശത്തു ആദ്യമാണ്. ' പിന്നെയും അവൾ എന്തോക്കെയോ ചോദിച്ചു, ഞാൻ ഒക്കെ മൂളികേട്ടു. എന്റെ മനസ്സു മുഴുവൻ എപ്പോഴാണ് ഇന്റർവെൽ ഒന്നാവുക എന്നുള്ളതിലായിരുന്നു. ശില്പയും ഐശ്വര്യയും ഏതു ബ്ലോക്കിൽ ആയിരിക്കും, അവർ ഇപ്പോൾ എൻതുചെയ്യുകയരിക്കും, പുതിയ ക്ലാസ്സ് ടീച്ചർ എങ്ങിനെ ഉണ്ടാവും, പുതിയ കൂട്ടുകാരെ കിട്ടിക്കാണുമോ?.... അങ്ങനെ നിരവധി ചോദ്യങ്ങൾ എന്റെ തലയിൽ മാറി മാറി വന്നുകൊണ്ടിരുന്നു..., ണിം... ണിം...ണിം... യേ..., ഇന്റർവെൽ! എൻതെന്നില്ലാത്ത ആഹ്ലാദത്തോടെ ഞാൻ പുറത്തേക്കോടി.
" പ് ധും...." , പെട്ടന്നാണ് അതു സംഭവിച്ചത് , തറയിൽ നിന്ന് ഒരു നിമിഷം കഴിഞ്ഞാണ് സ്ഥലകാല ബോധം വന്നത്. ദേ.. തൊട്ടരികിൽ .. ഒരാണ്കുട്ടി കിടക്കുന്നു! ' ഞങ്ങൾ രണ്ടുപേരുടെയും കണ്ണുകൾ ഒരേ സമയം കൂട്ടി മുട്ടി.....,
(തുടരും)
![]() |
| ഭാഗം രണ്ട് |

No comments:
Post a Comment