Friday, June 1, 2018

ലോക കപ്പ് വിശകലനം, അര്‍ജന്റിന ഈ ലോക കപ്പില്‍ എന്താകും



ലോക കപ്പില്‍ മറ്റേതു ടീമിനെക്കാള്‍ ഉപരിയായി അര്‍ജന്റീനയില്‍ ആരാധകര്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നു എന്നതില്‍ സംശയം ഇല്ല. കാരണം 
കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ നഷ്ടപ്പെട്ട കപ്പ് ഇത്തവണ വളരെ അധികം വിധൂരത്തല്ല എന്ന വിശ്വാസം എല്ലാവര്‍ക്കും ഉണ്ട്. കഴിഞ്ഞ ലോക കപ്പില്‍ ശക്തരായ ജര്‍മനിക്കെതിരെ നിര്‍ഭാഗ്യവശാല്‍ കപ്പ് നഷ്ടപെട്ട അര്‍ജന്റിന ഇത്തവണ എങ്ങനെ ആയിരിക്കും എന്ന് ലോകം മുഴുവന്‍ ഉറ്റു നോക്കുകയാണ്.

ലോക കപ്പ് യോഗ്യത മത്സരത്തിലെ ആദ്യ കളിയില്‍ തന്നെ ഇക്വഡോറിനോട് 2 ഗോളുകള്‍ക്ക് പരാജയപ്പെട്ടു കൊണ്ടാണ് അര്‍ജന്റിന ഈ ലോക കപ്പിലേക്കുള്ള യാത്ര പുറപ്പെട്ടത്. എന്നാല്‍ കോപ്പ അമേരിക്ക മത്സരത്തില്‍ ചിലിക്ക് എതിരെ പനാല്‍റ്റി ഷൂട്ട്‌ ഔട്ടില്‍ പരാചയപ്പെട്ട അര്‍ജന്റിന ലോക കപ്പ്‌ യോഗ്യതാ മത്സരത്തില്‍ ചിലിയെ രണ്ടിനെതിരെ ഒരു ഗോളുകള്‍ക്ക് പരാചയപ്പെടുത്തി. 


അര്‍ജന്റിന ഈ ലോക കപ്പ് യോഗ്യതാ മത്സരത്തില്‍ കളിച്ച കളിച്ച കളികള്‍ മാറ്റി പുത്തന്‍ തന്ത്രങ്ങള്‍ എടുക്കല്‍ അനിവാര്യമായിരിക്കുകയാണ് എന്നതില്‍ സംശയമില്ല. കാരണം തോല്‍വി എന്നതിനേക്കാള്‍ അര്‍ജന്റിനക്ക് ഭീഷണി ആകുന്നത് സമനില കെണിയില്‍ പെട്ട് പോകുന്നു എന്നതാണ്. ലോകത്തെ മികച്ച താരങ്ങളില്‍ ഒരാളായ ലയണല്‍ മെസ്സി ഉണ്ടായിട്ടും അവര്‍ യോഗ്യതാ മത്സരങ്ങളില്‍ സമനിലയില്‍ ഒതുങ്ങി. 

കളിച്ച 18 യോഗ്യതാ മത്സരങ്ങളില്‍ 4 തോല്‍വിയും 7 സമനിലയും 7 വിജയവും കണ്ടാണ്‌ അര്‍ജന്റിന ഇത്തവണത്തെ ലോക കപ്പ് മത്സരത്തിനു യോഗ്യത നേടിയത്. ഈ അവസ്ഥയാണ് തുടരുന്നതെങ്കില്‍ ജര്‍മനി പോലുള്ള വമ്പന്‍ ടീമുകള്‍ക്കു മുന്നില്‍ അര്‍ജന്റിനക്ക് പിടിച്ചു നില്‍കാന്‍ കഴിയുമോ എന്നതില്‍ സംശയിക്കാതെ വയ്യ.

കഴിഞ്ഞ ദിവസം നടന്ന ഹൈതിയുമായി ഉള്ള സൌഹൃത മത്സരത്തില്‍ അര്‍ജന്റിന 4 - 0 ന് ജയിച്ചു എന്നത് ആശ്വാസ ജനകമായ ഒരു കാര്യമാണ്. എന്നാല്‍ വമ്പന്‍മാരോട് പോരിടുമ്പോള്‍ ഈ കളിയൊന്നും മതിയാകില്ല എന്നതാണ് സത്യം. ലോക കപ്പില്‍ ഗ്രൂപ്പ് ഡി യില്‍ ആണ് അര്‍ജന്റിന.  ആദ്യ മത്സരത്തില്‍ നേരിടേണ്ടത് അയരലാന്റിനെ, ഈ മത്സരം ഹൈതിയോടു കളിച്ച പോലെ അത്ര എളുപ്പം ആകില്ല എന്ന് ഉറപ്പാണ്. രണ്ടാം മത്സരത്തില്‍ ക്രോയേഷ്യയെയും മൂന്നാം മത്സരത്തില്‍ നൈജീരിയയും ആണ് എതിരാളികള്‍. എല്ലാ പ്രതിസന്ധികളെയും എങ്ങനെയാണ് അര്‍ജന്റിന തരണം ചെയ്യുന്നത് എന്ന് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടറിയാം.

ലോക കപ്പ് വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കുമായി ഈ സൈറ്റ് ഫോളോ ചെയ്യുക.

ALSO READ >>>

ഇസ്രായേലിനോട് സൌഹൃദ മത്സരം കളിക്കില്ല , അര്‍ജന്റിനക്ക് പലസ്തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍റെ നന്ദി പ്രകടനം.

   June 06, 2018
ഈ മാസം പത്താം തിയ്യതി ഞാറായിച്ച നടക്കേണ്ട അര്‍ജന്റിന ഇസ്രയേല്‍ മത്സരം അര്‍ജന്റിന ഒഴിവാക്കി. ലയണല്‍ മെസ്സിക്കെതിര ആക്രമണ ഭീഷണി ഉള്ളത് കൊ...










ലോക കപ്പ് വിശകലനം , ജര്‍മനി ഈ ലോക കപ്പില്‍ എന്താകും

   June 02, 2018
കഴിഞ്ഞ ലോക കപ്പില്‍ രാജാക്കന്മാരായി വാഴുന്ന ജര്‍മനി റഷ്യയിലേക്ക് വരുമ്പോള്‍ എങ്ങനെ ആണെന്ന് നമുക്ക് നോക്കാം. കഴിഞ്ഞ തവണ ശക്തരായ ടീമുകളു...





ലോക കപ്പ് വിശകലനം , ബ്രസീല്‍ ഈ ലോക കപ്പില്‍ എന്താകും

   May 30, 2018
ബ്രസീല്‍ ഫുട്ബോള്‍ ടീം ഇത്തവണ ലോക കപ്പ് മത്സരത്തിനു ഇറങ്ങുമ്പോള്‍ ആരാധകര്‍ പ്രതീക്ഷയിലാണ്. പുതിയ കളികളും തന്ത്രങ്ങളും എല്ലാം ആയിട്ടായി...Continue Reading

No comments:

Post a Comment